
Wednesday, January 30, 2013
ഗള്‍ഫ് ...
സ്വപ്നങ്ങളാല്‍ നെയ്തൊരു ലോകം
ചിന്തിച്ചു തുടങ്ങി ഞാനന്ന്
മരുഭൂമിതന്‍ നെഞ്ചിലെക്കായി
പറന്നു ഞാന്‍ ആകാശപക്ഷിയിലേറീ
എത്തി മരുഭൂമി തന്‍ നടുവിലായി
പൊള്ളുന്ന വെയിലും ഇരുമ്പിന്റെ കനവും
തെല്ലും ഭയന്നില്ല എന്റെ മനസ്സ്
... പതിനാറു ആളുകള്‍ തങ്ങും മുറിയതില്‍
ഉറങ്ങി ഞാന്‍ ഉമ്മച്ചിയുടെ തഴുകലില്‍
പാചക ക്കാരന്റെ വിയര്‍പ്പ് ഇറ്റ് വീണ
ഡാലും ചപ്പാത്തിയും
അമ്മതന്‍ ഊട്ടലില്‍ മറക്കാന്‍ ശ്രമിച്ചു
ഹയവാന്‍ ഹിമാര്‍ എന്ന മിസ്രിയുടെ വിളികള്‍
ഉണ്ണിയെ പോന്നോമനെ എന്നുള്ള വിളികള്‍ ആയി മാറ്റി
ദുഖവും വിഷമവും ഉള്ളു നിറയുമ്പോഴും
സുഖമാണ് ഉമ്മച്ചി എന്ന് ചൊല്ലുവാന്‍ ശ്രമിച്ചു
ശരീരത്തിന്‍ ഊഷ്മാവ് വ്യത്യസപെട്ടാല്‍
സ്വരത്തിലൂടെ തിരിച്ചറിയും എന്‍ ഉമ്മ
ആദ്യ വേതനം നാട്ടിലേക്കയച്ച രാത്രിയില്‍
ഉറങ്ങി ഞാന്‍ സാമ്രാജ്യം വെട്ടിപിടിച്ച പോല്‍
വര്‍ഷങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവായി ബാപ്പയായി
സ്നേഹിക്കാനും സ്നേഹിക്കപെടാനും
ആളുകള്‍ കൂടുതലായി
പതിനൊന്നു വര്ഷം മുന്‍പ് തുഴഞ്ഞു
തുടങ്ങിയൊരു നൌക
ഇന്നും ഞാന്‍ തുഴയുന്നു തീരം എവിടെന്നറിയാതെ
ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
Subscribe to:
Post Comments (Atom)
No comments:
Post a Comment