********************************************************
ആദ്യമായി മരുഭൂവില്‍ പാദങ്ങള്‍ സ്പര്ശിക്കവേ
പ്രവാസിയായി തീര്‍ന്ന ചാരിതാര്ത്യത്തില്‍
ഞാനും തുടങ്ങി എന്‍ പ്രവാസ ജീവിതം
ലക്ഷ്യവും സ്വപ്നവും പേറിയുള്ളെന്‍ ജീവിതനൌക
ലക്ഷ്യസ്ഥാനം കാണാതലയുന്നു ഇപ്പോഴും
ചുട്ടു പൊള്ളുന്ന വേനല്‍ ചൂടിലും
വിറങ്ങലിക്കും അതി ശൈത്യതിലും
എന്‍ ജീവിത നൌക തുടരുന്നു
അന്തമില്ലതൊരു യാത്രയായി ആദ്യ ദിനങ്ങളില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
ഫലിക്കുന്ന ദിനം വരുമെന്നൊരു സ്വപ്നം ഞാന്‍ കാണുന്നു
ലക്ഷ്യങ്ങളോട് അടുക്കുകില്ലെന്നാലും
അടുക്കുന്നു ഞാനും എന്‍ തോണിയും മരണത്തോട്
*** ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
***************

സ്നേഹിക്കുക എല്ലാരെയും ..പക്ഷെ അവര്
സ്നേഹിക്കണം എന്ന് വാശി പിടിക്കരുത് ...
അത് നമ്മുടെ സ്വസ്ഥതയെ കെടുത്തും
കൂടാതെ മനോവിഷമവും ഉണ്ടാകും ...
***ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
***************
INN
ReplyDeleteDid you even ?