ഞാന്‍ നഷ്ടപെടുത്തിയ മാലാഖ
പ്രണയിനി
***************
വെണ്ണിലാവിനൊത്ത ചേലെഴു -
മവളെ കണ്ട മാത്രയതില്‍ തന്നെ
മഞ്ഞു തുള്ളിയായ് പെയ്തിറങ്ങി
എന്‍ മനതാരിലാ മോഹിനി
ആര്‍ദ്രമായെന്‍ ഹൃദയം സദാ
അവള്‍ തന്‍ പേരുരുവിട്ടിരുന്നു
നിശയുടെ അന്ത്യ യാമങ്ങളില്‍
നിദ്ര ദേവി പുല്കിടും വേളയില്‍
ഒരു മധുരസുഖ സ്വപ്നമായി
അവളെന്‍ ചാരേയുറങ്ങി
പകല്‍ കിനാവെന്നിലുദിച്ചതവള്‍ തന്‍ അഭൌമ സൌന്ദര്യമാല്‍ വാസ്തവം പലവുരു മൂകം നീട്ടീ ഹൃദയമവള്‍ക്കായെങ്കിലും
എന്‍ സ്നേഹമവള്‍ തിരിച്ചറിഞ്ഞില്ല
കൊഴിഞ്ഞു പോയ് വര്‍ഷങ്ങള്‍ പലത്
ഒരുനാള്‍ മുഖ പുസ്തക താളില്‍
അവളെ കണ്ട നിമിഷത്തില്‍
എന്നനുരാഗമാ കാതിലോതി
വൈകിപ്പോയെന്നറിഞ്ഞു തന്നെപണ്ടേ മനം തുറക്കാഞ്ഞതിന്‍ പരിഭവം
ദൃശ്യമായ് നനവുള്ളോരാ നയനങ്ങളില്‍
അന്ന് എന്തെ ഇഷ്ട്ടം നീ മൊഴിഞ്ഞില്ല
എന്നുള്ള ചോദ്യമൊരു കൂരമ്പു പോല്‍
എന്‍ ഹൃത്തടം കീറിമുറിച്ചുവോ ?
വേദനയുന്ടെന്കിലും സുഖമുള്ള ഓര്‍മയായി
കാത്തു സൂക്ഷിക്കുന്നു ഞാന്‍ ഇന്നുമെന്‍ ഹൃദയത്തില്‍
***ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
______________________________

ഗള്‍ഫ് ...
സ്വപ്നങ്ങളാല്‍ നെയ്തൊരു ലോകം
ചിന്തിച്ചു തുടങ്ങി ഞാനന്ന്
മരുഭൂമിതന്‍ നെഞ്ചിലെക്കായി
പറന്നു ഞാന്‍ ആകാശപക്ഷിയിലേറീ
എത്തി മരുഭൂമി തന്‍ നടുവിലായി
പൊള്ളുന്ന വെയിലും ഇരുമ്പിന്റെ കനവും
തെല്ലും ഭയന്നില്ല എന്റെ മനസ്സ്
... പതിനാറു ആളുകള്‍ തങ്ങും മുറിയതില്‍
ഉറങ്ങി ഞാന്‍ ഉമ്മച്ചിയുടെ തഴുകലില്‍
പാചക ക്കാരന്റെ വിയര്‍പ്പ് ഇറ്റ് വീണ
ഡാലും ചപ്പാത്തിയും അമ്മതന്‍ ഊട്ടലില്‍ മറക്കാന്‍ ശ്രമിച്ചു
ഹയവാന്‍ ഹിമാര്‍ എന്ന മിസ്രിയുടെ വിളികള്‍
ഉണ്ണിയെ പോന്നോമനെ എന്നുള്ള വിളികള്‍ ആയി മാറ്റി
ദുഖവും വിഷമവും ഉള്ളു നിറയുമ്പോഴും
സുഖമാണ് ഉമ്മച്ചി എന്ന് ചൊല്ലുവാന്‍ ശ്രമിച്ചു
ശരീരത്തിന്‍ ഊഷ്മാവ് വ്യത്യസപെട്ടാല്‍
സ്വരത്തിലൂടെ തിരിച്ചറിയും എന്‍ ഉമ്മ
ആദ്യ വേതനം നാട്ടിലേക്കയച്ച രാത്രിയില്‍
ഉറങ്ങി ഞാന്‍ സാമ്രാജ്യം വെട്ടിപിടിച്ച പോല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവായി ബാപ്പയായി
സ്നേഹിക്കാനും സ്നേഹിക്കപെടാനും
ആളുകള്‍ കൂടുതലായി
പതിനൊന്നു വര്ഷം മുന്‍പ് തുഴഞ്ഞു
തുടങ്ങിയൊരു നൌക
ഇന്നും ഞാന്‍ തുഴയുന്നു തീരം എവിടെന്നറിയാതെ
ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
സ്വപ്നങ്ങളാല്‍ നെയ്തൊരു ലോകം
ചിന്തിച്ചു തുടങ്ങി ഞാനന്ന്
മരുഭൂമിതന്‍ നെഞ്ചിലെക്കായി
പറന്നു ഞാന്‍ ആകാശപക്ഷിയിലേറീ
എത്തി മരുഭൂമി തന്‍ നടുവിലായി
പൊള്ളുന്ന വെയിലും ഇരുമ്പിന്റെ കനവും
തെല്ലും ഭയന്നില്ല എന്റെ മനസ്സ്
... പതിനാറു ആളുകള്‍ തങ്ങും മുറിയതില്‍
ഉറങ്ങി ഞാന്‍ ഉമ്മച്ചിയുടെ തഴുകലില്‍
പാചക ക്കാരന്റെ വിയര്‍പ്പ് ഇറ്റ് വീണ
ഡാലും ചപ്പാത്തിയും അമ്മതന്‍ ഊട്ടലില്‍ മറക്കാന്‍ ശ്രമിച്ചു
ഹയവാന്‍ ഹിമാര്‍ എന്ന മിസ്രിയുടെ വിളികള്‍
ഉണ്ണിയെ പോന്നോമനെ എന്നുള്ള വിളികള്‍ ആയി മാറ്റി
ദുഖവും വിഷമവും ഉള്ളു നിറയുമ്പോഴും
സുഖമാണ് ഉമ്മച്ചി എന്ന് ചൊല്ലുവാന്‍ ശ്രമിച്ചു
ശരീരത്തിന്‍ ഊഷ്മാവ് വ്യത്യസപെട്ടാല്‍
സ്വരത്തിലൂടെ തിരിച്ചറിയും എന്‍ ഉമ്മ
ആദ്യ വേതനം നാട്ടിലേക്കയച്ച രാത്രിയില്‍
ഉറങ്ങി ഞാന്‍ സാമ്രാജ്യം വെട്ടിപിടിച്ച പോല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവായി ബാപ്പയായി
സ്നേഹിക്കാനും സ്നേഹിക്കപെടാനും
ആളുകള്‍ കൂടുതലായി
പതിനൊന്നു വര്ഷം മുന്‍പ് തുഴഞ്ഞു
തുടങ്ങിയൊരു നൌക
ഇന്നും ഞാന്‍ തുഴയുന്നു തീരം എവിടെന്നറിയാതെ
ഷാനു ബിന്‍ മുഹമ്മദ് ഹനീഫ
ആഹാ തടിയന്‍ കവിതേം എഴുതുമല്ലേ..,
ReplyDeleteകൊള്ളാം കേട്ടോ....
ഉശാറായിട്ടുണ്ട്...
നീ ഇവിടെയും എന്നെ വെറുതെ വിടൂല്ല അല്ലെ
Deleteഎഴുത്ത് നന്നായിരിക്കുന്നു. എന്തേ നിർത്തിയത്
ReplyDelete