Monday, March 4, 2013





   


                            


ഒമാനില്‍ ആയിരുന്നപ്പോള്‍ ആറു ദിവസം industrial area യില്‍ നിന്നുള്ള ജീവിതത്തിനു ഒരു ഇടവേള നല്‍കാന്‍ വ്യാഴാഴ്ച രാത്രി റുവിയില്‍ താമസിക്കുന്ന മാമയുടെ അടുക്കല്‍ പോകുക പതിവാണ് . അന്നാണ് industrial area മാത്രമല്ല ഗള്‍ഫ്‌ എന്ന് മനസ്സിലാക്കുന്നത...്‌ . പതിവ് പോലെയുള്ള ഒരു യാത്രയില്‍ ടാക്സിയില്‍ നിന്ന് ഒരു പേഴ്സ് കിട്ടി , അവസാന ആള്‍ ഇറങ്ഗീട്ടും പേഴ്സ് ആരും അന്വേഷിച്ചില്ല ഒടുവില്‍ ടാക്സിക്കാരന് കാശ് കൊടുത്തു ഞാന്‍ കുറച്ചു നടന്നു നീങ്ങിയത്തിനു ശേഷം ആ പേഴ്സ് തുറന്നു നോക്കി .... അതില്‍ ഇന്ത്യന്‍ റുപ്പീസ് ഏകദേശം അയ്യായിരം രൂപയ്ക്കു സമാനമായ റിയാലും എക്സിക്യൂട്ടിവ് സ്റ്റൈലില്‍ വേഷം ധരിച്ച ഒരു ചുള്ളന്റെ ഫോട്ടോയും ലേബര്‍ കാര്‍ഡും ഒരു ഫോണ്‍ ബുക്കും ഉണ്ടായിരുന്നു .. ഇത് നഷ്ടപെട്ടത്തില്‍ ആ ആള്‍ക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാകുക ലേബര്‍ കാര്‍ഡ്‌ പോയതില്‍ ആകും എന്ന് എനിക്ക് മനസ്സിലായി ..

ഞാന്‍ ആ ഫോണ്‍ ബുക്കില്‍ കണ്ട നമ്പരുകളിലേക്ക് വിളി തുടങ്ങി പക്ഷെ അതിലുള്ള നംബരിലോക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ അദ്ദേഹവുമായി പരിചയം ഉള്ള ആളുകള്‍ മാത്രമായിരുന്നു ... ഒരുപാട് വിളികള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനെ കിട്ടി അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു . . ആ ആളിന് മൊബൈല്‍ ഫോണ്‍ ഇല്ലാന്നും നാളെ ജോലിക്ക് വരുമ്പോള്‍ പറയാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു . പിറ്റേന്ന് രാവിലെ എന്റെ ജോലി സമയത്ത് എനിക്ക് ഒരു വിളി വന്നു . ഇന്നലെ താങ്കള്‍ക്കു കിട്ടിയ പേഴ്സ് എന്റേതാണ് അത് തിരികെ ലഭിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ത് തരണം . വെറും എണ്പതു റിയാല്‍ ശമ്പലക്കാരന്‍ ആയിരുന്ന എനിക്ക് അയാളെ വിളിച്ചു നഷ്ടമായ രണ്ടോളം റിയാല്‍ ഒരു വലിയ കാര്യമായിരുന്നു .

ഞാന്‍ പറഞ്ഞു ഞാന്‍ കൊണ്ട് തരാം പക്ഷെ എനിക്ക് വിളിച്ചു ചിലവായ വകയില്‍ രണ്ടു റിയാലിന്റെ കാര്‍ഡ്‌ വേണം ആലോചിക്കാതെ തന്നെ അയാള്‍ ഓക്കേ പറഞ്ഞു .. അങ്ങനെ വൈകിട്ട് ജോലി കഴിഞ്ഞു ഞാന്‍ സിറ്റിയിലേക്ക് പുറപ്പെട്ടു . അദ്ദേഹത്തിന് മൊബൈല്‍ ഇല്ലാത്തതിനാല്‍ ഇങ്ങോട്ടുള്ള വിളിക്ക് കാത്തിരിക്കുകയേ തരം ഉള്ളൂ . അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ വിളി വന്നു . ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഡ്രസ്സിന്റെ കളറും പിന്നെ ഏറ്റവും വലിയ ക്ലൂ ആയ എനിക്ക് തടി തീരെ ഇല്ലാന്നുള്ളതും ഞാന്‍ അറിയിച്ചു . ഫോണ്‍ വെച്ചതുമുതല്‍ നല്ല എക്സിക്യൂട്ടീവ്‌ സ്റ്റൈലില്‍ വസ്ത്രം ധരിച്ചു പോകുന്നവരെയോക്ക് ഞാന്‍ നോക്കികൊണ്ടിരുന്നു ഇപോ എന്റെ അടുക്കലേക്ക് വരും എന്ന് കരുതി .

കുറെ കഴിഞ്ഞു അറബികള്‍ ഇടുന്ന പോലുള്ള   വസ്ത്രം ധരിച്ച് ഒരാള്‍ എന്റെ അടുക്കല്‍ വന്നു .. വസ്ത്രം നന്നേ മുഷിഞ്ഞും ആള്‍ ഒരുപാട് ക്ഷീനിതനും പ്രയമുള്ളതുമായിരുന്നു . സലാം പറഞ്ഞു ഞാനും മടക്കി . അത് കഴിഞ്ഞു സ്വയം പരിചയ പെടുത്തിക്കൊണ്ട് പറഞ്ഞു എന്റേതാണ് പേഴ്സ് ///// ആ ഫോട്ടോയിലെയും നേരിട്ടുമുള്ള രൂപം കണ്ടു ഞാന്‍ അമ്പരന്നു പോയി /,,, അത് ഞാന്‍ ചോദിക്കുകയും ചെയ്തു . അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്നേ എടുത്ത ഫോട്ടോ ആണ് അത് എന്നും പറഞ്ഞു പോക്കറ്റില്‍ കൈ ഇട്ടു രണ്ടു റിയാലിന്റെ "ഹയാക്‌ " കാര്‍ഡ്‌ എടുത്തു എന്റെ നേരെ വെച്ച് നീട്ടി . അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് എനിക്കത് വാങ്ങാന്‍ തോന്നിയില്ല സ്നേഹത്തോടെ ഞാന്‍ അത് നിരസിച്ചു .. അദ്ദേഹം പറഞ്ഞു എനിക്ക് മൊബൈല്‍ ഇല്ലാത്തതിനാല്‍ ഇത് കൊണ്ട് പ്രയോജനം ഇല്ല .... മറ്റുള്ള ആര്‍ക്കെങ്കിലും കൊടുത്തു പൈസ വാങ്ങൂ എന്ന് പറഞ്ഞു ഞാന്‍ തിരികെ നടന്നു കാരണം ആ ഒരു രൂപം കണ്ടു നില്‍ക്കാന്‍ ഉള്ള വിഷമം ഉള്ളത് കൊണ്ട് തന്നെ ....


 ഷാനു ബിന്‍ മുഹമ്മദ്‌ ഹനീഫ
                            

No comments:

Post a Comment