നമ്മള്‍ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വസ്തുക്കളില്‍ പലതിലും അല്ലെങ്കില്‍ തുരുമ്പെടുത്തവയില്‍ പോലും പലരുടെയും ജീവിത രക്ഷയുടെ കച്ചിതുരുമ്പായി അത് മാറാറുണ്ട്.............................................,..... എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ശമ്പളം ഒന്നിനും തികയാതെ വരുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥയില്‍ പലരും ഒരു പാര്‍ട്ട് ടൈം ജോലി എന്ന പോലെ ഒരു സ്വയം തൊഴിലുകള്‍ കണ്ടു പിടിക്കാറുണ്ട് .. മുടക്കുമുതല്‍ ആവശ്യം ഇല്ലാതെയുള്ള ഒരു സ്വയം തൊഴില്‍ . പന്ത്രണ്ടു വര്ഷം മുന്‍പ് ഒമാനില്‍ എത്തിയപപ്പോള്‍ ആദ്യം മനസ്സിലായത് എയര്‍ പോര്‍ട്ടിന്റെ വെളിയില്‍ പെട്ടിയും തള്ളി സ്പ്രേയും അടിച്ചു വരുന്നവരുടെ ഗള്‍ഫ് അല്ല യഥാര്‍ത്ഥ ഗള്‍ഫ് .
ഞങ്ങളുടെ ക്യാമ്പിലും രണ്ടു മൂന്നു പേര്‍ ഉണ്ടായിരുന്നു പെപ്സിയുടെയും മറ്റും ഒഴിഞ്ഞ പാട്ടകള്‍ ശേഖരിച്ചു വില്പന നടത്തുന്നവര്‍ ...കാരണം അമ്പതു ഒമാനി റിയാല്‍ ശമ്പളത്തില്‍ നൂറു ബൈസ കൊടുത്ത് ഒരു പെപ്സി വാങ്ങി കുടിക്കാന്‍ രണ്ടു വട്ടം ആലോചിക്കുന്നവര്‍ .. ജോലിക്കിടയിലും ജോലി കഴിഞ്ഞു വന്നതിനു ശേഷവുമൊക്കെ ഒഴിഞ്ഞ പാട്ടകള്‍ പെറുക്കി എടുത്ത് വെള്ളിയാഴ്ച ദി...വസങ്ങളില്‍ സ്ക്രാപ്പില്‍ കൊണ്ട് പോയി വില്‍ക്കാന്‍ ഉള്ള ഒരു ശുഷ്ക്കാന്തി പണി സമയത്ത് പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല . കിലോക്ക് നാനൂറു ബൈസയോ മറ്റോ ആയിരുന്നു അന്ന് അതിന്റെ വില .. ഒരു കിലോയില്‍ അറുപതോ എഴുപതോ പാട്ടകള്‍ വേണ്ടി വരും ... ആ എണ്ണം വെച്ചിട്ടാണ് അവര്‍ എത്ര ആയി എന്ന് കണക്ക് കൂട്ടി സ്ക്രാപ്പുകളില്‍ കൊണ്ട് പോയി തൂക്കി വിറ്റിരുന്നത് ... അതിലും ചില വിരുതന്മാര്‍ കള്ളം കാണിക്കും .... പാട്ടക്കുള്ളില്‍ കല്ലുകള്‍ പെറുക്കി ഇട്ടു അതിന്റെ ഭാരം കൂട്ടി വില്‍ക്കുന്ന ഏര്‍പ്പാട് ...
നമ്മള്‍ വലിച്ചെറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല വസ്തുക്കളിലും ആരുടെയൊക്കെ അന്നത്തിന്റെ പേര് എഴുതിയിട്ടുണ്ടാകാം ... ഒരുപക്ഷെ നമ്മള്‍ അറിയാതെ നമ്മള്‍ അതിനു കാരണക്കാര്‍ ആകുന്നു എന്ന് മാത്രം. (ഡ്രമ്മിനകത്തു നിന്ന് ഒഴിഞ്ഞ പാട്ടകള്‍ കമ്പ് കൊണ്ട് കുത്തി എടുക്കാന്‍ ശമിക്കുന്ന യുവാവ് .... industrial area Qatar)

No comments:
Post a Comment