Sunday, July 8, 2012

ദൈവത്തിന്റെ സൃഷ്ട്ടി വൈഭവം








നെല്ലി മരത്തിന്റെ ചുവട്ടില്‍ ഇരുന്നു കൊണ്ട് ഉസ്മാന്‍ ചോദിച്ചു അല്ല മുജീബെ പടച്ചോന്‍ എന്താ ഇങ്ങനെ ചെയ്തെ ? എങ്ങനെ ചെയ്തു ? മുജീബ്‌ തിരിച്ചു ചോദിച്ചു ... ഇത്രയും വലിയ നെല്ലി മരത്തില്‍ കായ്ക്കുന്നത് ഒരു ചെറിയ നെല്ലിക്ക പക്ഷെ ആ കാണുന്ന വള്ളിയില്‍ ഇതിന്റെ നൂറിരട്ടി വലിപ്പമുള്ള മത്തന്‍ ... അത് തെറ്റല്ലേ ,,,, പറഞ്ഞു തീര്‍ന്നില്ല ഒരു നെല്ലിക്ക ഉസ്മാന്റെ തലയില്‍ വീണു . മുജീബ്‌ ചോദിച്ചു എടാ ബലാലെ നീ പറഞ്ഞത് പോലെ ഇത്രയും വലിയ മരത്തില്‍ ഒരു മത്തന്‍ ആയിരുന്നു എങ്കില്‍ ഇപ്പൊ നിന്റെ അവസ്ഥ എന്താകുമായിരുന്നു അത് കൊണ്ട് സൃഷ്ട്ടി കര്‍ത്താവിനെ ചോദ്യം ചെയ്യണ്ടാ .. ഓരോ സൃഷ്ട്ടിക്കും അനുയോജ്യമായത് കൊടുക്കാന്‍ ദൈവത്തിനു അറിയാം ....

                                                                     
                                                                             ഷാനൂ ബിന്‍ മുഹമ്മദ്‌ ഹനീഫ

Friday, July 6, 2012

ഗള്‍ഫ്‌ ജീവിതവും ലൈസന്‍സും ആറാം ഭാഗം



ഒരു വളവു തിരിഞ്ഞതും തൊട്ടു മുന്നില്‍ ഒരു ട്രെയിലര്‍ വേഗത കുറച്ചു പൊയ്ക്കൊണ്ടിരിക്കുന്നു ഞാന്‍ സഞ്ചരിച്ചിരുന്ന വണ്ടി അതില്‍ ഇടിക്കുമെന്നും അതോടെ മരണം ഉറപ്പാണെന്നും ഞാന്‍ ചിന്തിച്ചു ,,,ഭാഗ്യത്തിന് ഡ്രൈവര്‍ ഗിയറുകള്‍ മാറ്റി മാറ്റി സ്പ്പെട് കുറച്ചു തൊട്ടു തൊട്ടില്ല എന്നുള്ള രീതിയില്‍ വണ്ടി നിര്‍ത്തി ,,,എന്നിട്ടും അവനു ആ വണ്ടിയില്‍ യാത്ര തുടരാന്‍ തന്നെയാണ് ആഗ്രഹം ,,ഞാന ആ വണ്ടിയില്‍ ഇരുന്നു അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ഥിച്ചു എങ്ങനെയെങ്കിലും ഈ വണ്ടി ഒന്ന് നിര്‍ത്തി തരണേ എന്ന് ..അഞ്ചു മിനിട്ട് കഴിഞു ഒരു വലിയ ശബ്ദത്തോട് കൂടി വണ്ടിയുടെ ഫാന്‍ ബെല്‍റ്റ്‌ പൊട്ടി ,, ഒടുവില്‍ കമ്പനിയില്‍ നിന്ന് വേറെ വണ്ടി വന്നു ഞങ്ങള്‍ അവിടെ നിന്ന് കൊണ്ട് പോയി ...


അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു വാര്‍ത്ത കേട്ടു, ഇന്ത്യ ഗവണ്മെന്റും ഒമാന്‍ ഗവണ്മെന്റും ചേര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മാത്രമായി പൊതുമാപ്പ് പ്രക്യാപിച്ചു , നാലര വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ നിന്ന എനിക്ക് ആ വാര്‍ത്ത ഒരു മരുഭൂമിയിലെ മഞ്ഞു തുള്ളി ആയിരുന്നു .
പിറ്റേന്ന് തന്നെ ഇന്ത്യന്‍ എംബസ്സിയില്‍ പോയി അപേക്ഷ കൊടുത്തു , അപ്പോള്‍ അവിടുന്ന് പറഞ്ഞു ഒരു ഓപ്പണ്‍ ടിക്കെറെടുത്തു ഇവിടെ തരണം ഡേറ്റ് ഫിക്സ് ചെയ്തു അറിയിക്കാമെന്ന് , ഉടന്‍ തന്നെ ടിക്കെടും എടുത്തു കൊടുത്തു ഞാന്‍ തിരികെ ജോലിക്ക് പോയി . ഇതിനിടക്ക്‌ മറ്റൊരു കമ്പനി ഞങ്ങളുടെ കമ്പനിയുമായി പങ്കാളിതമുണ്ടായ വിവരം ഞാന്‍ പറഞ്ഞല്ലോ .

ഒരു പുതിയ രീതിയില്‍ അമേരിക്കന്‍ മാതൃകയിലുള്ള steel building system ആയിരുന്നു അവരുടേത് ,, അങ്ങനെ എന്നെ ഉള്‍പ്പടെ കുറ ആളുകളെ അവരുടെ സൈടിലെക്കും കൊണ്ട് പോകും . എന്റെ പണി കണ്ടിഷ്ടപ്പെട്ട ആ സെക്ഷന്റെ മാനേജര്‍ എന്നെ സ്ഥിരം അവരുടെ പണിക്ക് വേണ്ടി ആക്കി .. എന്റെ കഴിവിനനുസരിച്ചുള്ള ജോലി .. മറ്റേ കമ്പനിയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ഒമാനില്‍ കുഴി കുത്താന്‍ ഒരു സ്ഥലവും ബാക്കി ഇല്ലായിരുന്നു .. നാട്ടില്‍ നിന്ന് ഒരു ജോലിയും ചെയ്യാതെ പൂ പോലെ മൃദുലമായി കൊണ്ട് നടന്ന എന്റെ കൈ നാല് വര്ഷം കൊണ്ട് പാറ പോലെ തഴംപുള്ളതായി. (ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയ അന്ന് എന്റെ കൈ കണ്ടു ഉമ്മച്ചി കരഞ്ഞു പോയി )
അങ്ങനെ എന്റെ ക്യാമ്പിലുള്ള ഒരുവനോട് ഞാന്‍ പറഞ്ഞു , ഒരു ദിവസം ഞാനും ലൈസെന്‍സ് എടുത്തു ഒമാനില്‍ വണ്ടി ഓടിക്കും , അപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ ഉണ്ടായാല്‍ എന്റെ പകുതി മീശ ഞാന്‍ എടുക്കുമെന്ന് .. അപ്പോള്‍ അവന്‍ കരുതിയില്ല ഈശ്വരന്‍ എന്നാ ഒരു ആള്‍ ഇത് കേള്‍ക്കുന്നുണ്ട് എന്ന് , ഞാന്‍ ഒന്നുംമിണ്ടിയില്ല , അവന്‍ അങ്ങനെ പറയാന്‍ കാരണം അവന്‍ ചിന്തിച്ചു കാണും വിസയും ലേബര്‍ കാര്‍ഡും ഇല്ലാത്ത ഇവന്‍ എങ്ങനെ ലൈസെന്‍സ് എടുക്കും...

ഒരു ദിവസം സോഹാര്‍ എന്നാ സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു തരുണീ മണിയുടെ ഫോണ്‍ എനിക്ക് വന്നു “ ഞാന്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നാണ് വിളിക്കുന്നത്‌ രണ്ടു ദിവസത്തിനകം നാട്ടില്‍ പോകാന്‍ തയ്യാറാകുക “ . ഞാന്‍ എപ്പോഴേ റെഡി ആണെന്ന് അവര്‍ക്ക് അറിയില്ലല്ലോ ഞാന്‍ ഹെഡ് ഓഫിസില്‍ പോയി കിട്ടാനുള്ള കാശ് ഒക്കെ വാങ്ങി അത്യാവശ്യം ചില സാധനങ്ങളും വാങ്ങി രണ്ടു ദിവസം കഴിയാന്‍ കാത്തിരുന്നു , ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയും പുതുതായി വന്ന കമ്പനിയും അപ്പോഴേക്കും രണ്ടായി കഴിഞ്ഞിരുന്നു , രണ്ടു കമ്പനിയും എന്നോടെ പറഞ്ഞു പാസ്സ്പോര്‍ട്ടിന്റെ കോപ്പി നാട്ടില്‍ പോയിട്ട് അയയ്ക്കു , വിസ തരാമെന്നു , പക്ഷെ എനിക്ക് ജോലിചെയ്യാന്‍ ഇഷ്ടം പുതുതായി വന്ന കമ്പനിയില്‍ ആണ് , എന്തെന്നാല്‍ അവിടെ ഞാന്‍ അപ്പോഴേക്കും ഫോര്‍മാന്‍ ആയി കഴിഞ്ഞിരുന്നു ...

അങ്ങനെ എനിക്ക് പോകേണ്ട ദിവസമെതി .രാത്രി ആയിരുന്നു ഫ്ലൈറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പറഞ്ഞത് പാസ്പ്പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഉണ്ട് അവിടുന്ന് വാങ്ങിയിട്ട് വേണം പോകാനെന്നു , അങ്ങനെ ക്യന്സലെഷന്‍ കൌണ്ടറില്‍ ചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലന്നു പറഞ്ഞു അവിടെ ഇരുന്ന ഒമാനി, പടച്ചവനെ വീണ്ടും പരീക്ഷണം അങ്ങനെ പറഞ്ഞു പോയി ഞാന്‍ ., തിരികെ റൂമില്‍ പോയി , പിറ്റേന്ന് രാവിലെ എംബസ്സിയില്‍ പോയി അവിടുന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു എയര്‍പോര്‍ട്ടില്‍ ഉണ്ട് അവിടെ തന്നെ പോയി നോക്കാന്‍ , അവിടെ നിന്ന് വീണ്ടും എയര്‍ പോര്ടിലേക്ക് പോയി , വേറെ ഒമാനി ആയിരുന്നു അപ്പോള്‍ അവിടെ ഞാന്‍ കാര്യം പറഞ്ഞു ,




 അയാള്‍ അവിടെ ഉണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ എല്ലാം തപ്പി ഒടുവില്‍ എന്റെ പാസ്സ്പ്പോര്ട്ടു എടുത്തു കാണിച്ചു തന്നു , എന്നിട്ട് പറഞ്ഞു ടിക്കറ്റ്‌ റീ കണ്ഫേം ചെയ്തു വാ . ഞാന്‍ വീണ്ടും തിരികെ വന്നു ട്രവേല്സില്‍ പോയി ഡേറ്റ് മാറ്റി അന്ന് രാത്രി വീണ്ടും പോയി , അവിടെ എത്തിയപ്പോള്‍ എവിടെ ഇരുന്ന ഒമാനി പറഞ്ഞു ഇവിടെ ഇല്ല . മനസ്സില്‍ പ്രകികൊണ്ട് ഞാന്‍ അവനോടെ പറഞ്ഞു ‘” സതീക്‌ അന ശൂഫ്ത് അലിയോം സുബഹ് , ജവാസ്‌ മാലി മാവ്ജൂദ്‌ ഹിന ശൂഫ്‌ ഇന്ത മര്രതാനി “ (സുഹൃത്തേ ഞാന്‍ ഇന്ന് രാവിലെ കണ്ടതാണ് എന്റെ പാസ്പ്പോര്‍ട്ട് ഇവിടെ ഉണ്ട് ഒന്ന് കൂടി നോക്ക് ) അവന്‍ ചൂടായിട്ടു പറഞ്ഞു എന്നാല്‍ നീ കയറി വന്നു നോക്ക് , ആവശ്യ കാരന് ഔചിത്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ അവനോടെ താഴ്മയായി പറഞ്ഞു സത്യമായും ഞാന്‍ ഇന്ന് രാവിലെ കണ്ടതാണ് ദയവായി ഒന്ന് കൂടെ നോക്ക് ,
അങ്ങനെ അവന്‍ ഒന്ന് കൂടെ നോക്കി ഭാഗ്യത്തിന് എന്റെ പാസ്പോര്‍ട്ട് കിട്ടി അവന്‍ ചോദിച്ചു ഇതാണോ , ഞാന്‍ പറഞ്ഞു അതെ , നീ എത്രയും നേരം എവിടെയട നോകിയത് എന്ന് അവനോടെ ചോദിക്കനാം എന്നുണ്ടായിരുന്നു എനിക്ക് , പക്ഷെ ജയിലില്‍ കിടക്കുന്നത് അത്ര സുകമുള്ള കാര്യമാല്ലത്ത്തത് കൊണ്ട് ഞാന്‍ മിണ്ടിയില്ല .
ഒടുവില്‍ ഞാന്‍ നാലര വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറി .. നാട്ടിലെത്തി ൪ മാസമായപ്പോള്‍ കമ്പനി വിസ അയച്ചു . ലേബര്‍ കോണ്ട്രാക്റ്റ്ഒപ്പം നൂറ്റി അമ്പതു റിയല്‍ ശമ്പളം . ഉള്ളതാവട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും മുസ്കട്ടില്‍ എത്തി , ഇതിനിടക്ക്‌ ഒരു കാര്യം പറയാന്‍ വിട്ടു .

ഞാന്‍ മസ്കറ്റില്‍ എത്തി രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ എന്റെ ഒരു മാമ അബുദാബിയില്‍ Green India  General Maintenance എന്ന പേരില്‍ ഒരു കമ്പനി തുടങ്ങി , മാമ വിളിക്കുമ്പോള്‍ അങ്ങോട്ട്‌ പോകാമെന്ന് കരുതി വീണ്ടും തിരികെ ഒമാനിലേക്ക് പുറപ്പെട്ടു . അങ്ങനെ ഞാന്‍ തിരികെ ഒമാനില്‍ എത്തി ,, നാലര വര്ഷം കഷ്ടപെട്ടതിനു പടച്ചവന്‍ എനിക്കൊരു നല്ല വഴി കാണിച്ചു തന്നു ,,, അതായിരുന്നു അവിടുത്തെ അനുഭവങ്ങള്‍ , അങ്ങനെ ഇരിക്കെ ഒരു ദിവസം ബോസ്സ് എന്നെ വിളിപ്പിച്ചു , എന്തിനാണെന്ന് അറിയാതെ മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ഓഫീസിലേക്ക് നടന്നടുത്തു ,,


തുടരും ...