Saturday, September 22, 2012

ഗള്‍ഫ് ജീവിതവും ലൈസന്‍സും ഏഴാം ഭാഗം



ഒരു ദിവസം ബോസ്സ് എന്നെ കാബിനിലേക്ക്‌ വിളിപ്പിച്ചു , എന്തിനാണെന്ന് അറിയാതെ ഞാന്‍ ലേശം ചിന്ത വിഷണ്ണനായ ശ്യാമളനെ പോലെ റൂമിലേക്ക്‌ കടന്നു ചെന്നു. ഷാനു ഇരിക്ക് ബോസ്സ് പറഞ്ഞു ഞാന്‍ താങ്ക്സ് പറഞ്ഞു ഇരുന്നു .

അയാള്‍ പറഞ്ഞു തുടങ്ങി ഷാന് എത്രയും പെട്ടന്ന് ലൈസെന്സ് എടുക്കണം " രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് " . ബോസ്സ് അങ്ങനെ പറയാന്‍ കാര്യം ഒരു ഒമാനി ഡ്രൈവറെ ഞങ്ങളെ കൊണ്ടാക്കാന്‍ വിട്ടാല്‍ ഞങ്ങളുടെ പണി കഴിഞ്ഞു തിരിച്ചു വരുന്നത് വരെ അവനു റസ്റ്റ്‌ ആണ് , അത് കമ്പനിക്കു നഷ്ടമായപ്പോഴാണ് എന്നോടെ പറഞ്ഞത് ലൈസെന്സ് എടുക്കാന്‍ . പൈസ ഇല്ലെങ്കില്‍ കുറച്ചു പൈസ തരാം കമ്പനിയില്‍ നിന്ന് എന്ന് പറഞ്ഞു , എനിക്ക് എന്റെ ബോസ്സിനെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഞാന്‍ പറഞ്ഞു വേണ്ട എനിക്കൊരു ലോണ്‍ തന്നാല്‍ മതി ഞാന്‍ തിരിച്ചടച്ചോളം.......

ഇല്ലെങ്കില്‍ നക്കാപിച്ച പൈസയും തന്നിട്ട് അയാള്‍ പറഞ്ഞു നടക്കും എനിക്ക് ലൈസെന്സ് എടുത്തു തന്നത് കമ്പനി ആണെന്ന്.അമേരിക്കുന്‍ പൌരന്‍ ആണെങ്കിലും അയാള്‍ ഒരു മിസ്രിയാണ് ( ഇജിപ്ഷന്‍).
അപ്പോള്‍ തന്നെ അക്കൌന്ടന്റിനെ വിളിച്ചു പറഞ്ഞു ഇവന് ആവശ്യം ഉള്ളത് ലോണ്‍ കൊടുക്കാന്‍ .എന്നിട്ടു പറഞ്ഞു നീ ഇന്ന് മുതല്‍ വണ്ടി ഓടിക്കണം കേട്ടതും ഞാന്‍ ഞെട്ടി

 ഞാന്‍ ചോദിച്ചു ലൈസെന്‍സില്ലാതെ എങ്ങനെ ഓടിക്കും ? അയാള്‍ പറഞ്ഞു എന്ത് വന്നാലും ഞാനുണ്ട് നീ ധൈര്യമായി ഓടിക്കു , എനിക്ക് ബോസ്സിനെ വിശ്വാസം ഇല്ലായിരുന്നു പക്ഷെ അള്ളാഹു എന്നെ കാത്തു രക്ഷിക്കും എന്നാ വിശ്വാസത്തോടെ ഞാന്‍ വണ്ടി എടുത്തു . wokswagon vintro ആയിരുന്നു എന്റെ ഗള്‍ഫ് ജീവിതത്തിലെ ആദ്യത്തെ വണ്ടി

പിറ്റേന്ന് തന്നെ ഞാന്‍ ലൈസന്‍സിനു അപ്ലൈ ചെയ്തു ഡ്രമ്മും സ്ലോപ്പും ( കുത്തനയുള്ള കയറ്റത്തില്‍ ഒരിഞ്ചു പോലും പിന്നിലേക്ക്‌ വരാതെ വണ്ടി അവര്‍ പറയുമ്പോള്‍ മുന്നോട്ടു എടുക്കണം അതാണ്‌ സ്ലോപ്പ് , പിന്നെ ഡ്രം എന്ന് പറഞ്ഞാല്‍ നാട്ടിലെ H ന്റെ വേറെ ഒരു മോഡല്‍ ) ആദ്യത്ത തവണ തന്നെ പാസ്‌ ആയി , പിന്നെടുളത് റോഡ്‌ അത്നിനു അന്‍ ഞ്ചാമത്തെ പ്രാവശ്യമാണ് പാസ് ആകാന്‍ ആയതു .

അപ്പോള്‍ നിങ്ങള്‍ ചോദിക്കും അഞ്ചാമത്തെ ടെസ്റ്റിനെ കികിട്ടിയേ ഉള്ളൂ എന്ന് ? ഇരുപതു ടെസ്റ്റ്‌ തോറ്റ ഒരു പാട് ആളുകളെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട് അത് വെച്ച് നോക്കുമ്പോള്‍ ഞാന്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാം . അങ്ങനെ ഗള്‍ഫ് ജീവിതത്തിലെ എന്റെ വലിയ ഒരു ആഗ്രഹം സഫലമായി എനിക്കും കിട്ടി ഗള്‍ഫ് ലൈസെന്സ് . ( ഇന്നെന്റെ കയ്യില്‍ ഇന്ത്യ അടക്കം നാല് രാജ്യത്തെ വാലിട് ലൈസെന്‍സ് ഉണ്ട് .)

ഞാന്‍ നിന്ന ആദ്യത്തെ കമ്പനിയിലെ ഒരുത്തന്‍ എന്നോടെ പറഞ്ഞത് നിങ്ങള്ക്ക് ഓര്മ ഉണ്ടെന്നു കരുതുന്നു എനിക്ക് ലൈസെന്സ് കിട്ടിയാല്‍ അവന്‍ പകുതി മീശ എടുക്കുമെന്ന് എനിക്ക് ലൈസെന്സ് കിട്ടിയ ഉടന്‍ ഞാന്‍ ആദ്യം വണ്ടിയും കൊണ്ട് പോയത് അങ്ങോട്ടാണ് അവന്‍ അത് കാണുകയും ചെയ്തു .പക്ഷെ ശവത്തില്‍ കുത്തുന്നത് ഇഷ്ടമല്ലാത്തത്‌ കൊണ്ട് ഞാന്‍ ഒന്നും മിണ്ടിയില്ല അവനും .

അങ്ങനെ നാലര വര്‍ഷത്തെ കഷ്ടപാടിനു ശേഷം ഞാന്‍ കുറേശെ സുഖങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി , ഒരു വില്ലയില്‍ ഒറ്റയ്ക്ക് ഒരു റൂം , കമ്പനി ചിലവില്‍ തന്നെ ടി വി , ഫ്രിഡ്ജ്‌ വാഷിംഗ് മഷിന് കമ്പനി ഗ്യാസ് കണക്ഷനും ഗ്യാസ് സ്ടവ്വും , പതിനാറു ആളുകള്‍ക്ക് ഒപ്പം കിടന്ന ഞാന്‍ അങ്ങനെ ഒറ്റക്ക് ഒരു റൂമില്‍ ആയി . ഇഷ്ടമുള്ള ആഹാരം പാചകം ചെയ്തു കഴിക്കാം .

എനിക്ക് വെള്ളിയാഴ്ച ജോലി ചെയ്യുക എന്നാല്‍ ഇഷ്ടമുള്ള കാര്യമേ അല്ല . ആറ് ദിവസം ജോലി ചെയ്തതിന്റെ ക്ഷീണവും മടുപ്പും മാറുന്നത് ആ ഒരു ഒറ്റ ദിവസമാണ് . ഞാന്‍ കമ്പനിയില്‍ പറഞ്ഞിട്ടുണ്ട് ബാക്കി ഉള്ള ദിവസങ്ങളില്‍ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം പക്ഷെ വെള്ളിയാഴ്ച എന്നെ വിളിക്കരുത് . എന്റെ ബോസ്സിന്റെ ഫാമിലി ചിലപ്പോള്‍ മസ്കറ്റില്‍ കാണും ചിലപ്പോള്‍ അമേരികയില്‍ ആയിരിക്കും . ഫാമിലി നാട്ടില്‍ ഇല്ലെങ്കില്‍ അയാള്‍ക്ക്‌ വെള്ളിയാഴ്ച ബോറടിക്കുമ്പോള്‍ വിളിക്കും ഷാനു എവിടെയാ ഒന്ന് എന്റെ വീട് വരെ വാ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് .. ഒരു കാര്യവുമില്ല വെറുതെ എന്തെങ്കിലും പറഞ്ഞു നമ്മളെ കത്തി വെച്ച് കൊല്ലും അത്ര തന്നെ

ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ഞാന്‍ കറങ്ങാന്‍ പോകുന്നത് കമ്പനി കാറില്‍ ആയിരുന്നു ഇയാളുടെ വിളി കാരണം ഞാന്‍ വെള്ളിയാഴ്ച കമ്പനി വണ്ടി എടുക്കില്ല. വ്യാഴാഴ്ച വൈകിട്ട് വണ്ടി വില്ലയില്‍ ഇട്ടു ഞാന്‍ ടാക്സി കയറി എന്റെ മാമയുടെ റൂമില്‍ പോകും , മാമ സ്വന്തമായിട്ട് ട്രാന്‍സ്പോര്‍ട്ടെശന്‍ നടത്തുകയാണ് കമ്പനി വണ്ടിയെക്കള്‍ പുതിയ വണ്ടി ആയിരുന്നു മാമയുടെത് . ഞാന്‍ വ്യാഴഴ്ച വണ്ടി എടുത്താല്‍ വെള്ളിയാഴ്ച വൈകിട്ടെ മാമക്ക്‌ പോലും തിരികെ അത് കാണാന്‍ കിട്ടു ,, അപ്പോഴും വിളിക്കും ബോസ്സ് ഷാനു എവിടെയാ കം ടൂ മൈ ഹോം . ഞാന്‍ പറയും സോറി ബോസ്സ് നോ വണ്ടി . എനിക്ക് വരാന്‍ പറ്റില്ല....

ഒരു ദിവസം ബോസ്സ് എന്നെ വിളിപ്പിച്ചു മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ഓഫീസിലേക്ക് നടന്നടുത്തു ......അവിടുണ്ണ്‍ കിട്ടിയ വാര്‍ത്ത ഹോ ...



തുടരും