Thursday, September 12, 2013



മുന്‍ കോപം


എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ് മുന്‍ കോപം ... രണ്ടാമത് ഒരുപാട് സ്നേഹമുല്ലവരോടുള്ള അമിതമായ ഇടപെടല്‍ . സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല .. കപട സ്നേഹം എന്നൊന്ന് എന്റെ സ്വഭാവത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല .. ...പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .... ഇന്നല്ലാഹ മ അ സ്വാബിരീന്‍ (ക്ഷമിക്കുന്നവന്റെ കൂടെയാണ് അല്ലാഹു ) എന്നുള്ള ഖുര്‍... ആന്‍ വചനം മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .. പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല ..വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും ... എന്റെ ഭാര്യക്കായാലും ഉമ്മച്ചിക്കയാലും എന്നില്‍ ഇഷ്ടപെടാത്ത ഒരു കാര്യവും അത് മാത്രം ആണ് ... പിന്നെയുള്ളത് ഒരുപടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചില സമയങ്ങളില്‍ കൈ വിട്ടു പോകും ... അതവരോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്ന് ചിലര്‍ പെട്ടന്ന് തിരിച്ചറിയും ചിലര്‍ ഒരുപാട് നാളുകള്‍ക്കു ശേഷവും ചിലര്‍ അത് മനസ്സിലാക്കുകയും ഇല്ല ....

ഫേസ് ബുക്കില്‍ ആയാല്‍ പോലും ചില വാര്‍ത്തകളോ സ്റ്റ്ടസുകളോ കാണുമ്പോള്‍ അറിയാതെ നിയന്ത്രണം വിട്ടു പോകും .. വിവേകത്തെക്കള്‍ വികാരത്തോട് കൂടി പലപ്പോഴും പെരുമാറിയിട്ടുണ്ട് ..എങ്കിലും തെറ്റ് പറ്റി എന്ന് മനസ്സിലായാല്‍ മാപ്പ് പറയാനും ക്ഷമ ചോദിക്കാനും ആമാന്തിക്കാറില്ല എന്നാണു എന്റെ വിശ്വാസം ..വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ല എന്ന് ഞാന്‍ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തില്‍ അത് നടപ്പിലാക്കാന്‍ കഴിയാറില്ല. ഒരു കൈ കൊണ്ട് കാരണത് അടിച്ചിട്ട് മറുകൈ കൊണ്ട് തടവിയാല്‍ ആ വേദന പോകില്ല എന്ന് എനിക്ക് നല്ലത് പോലെ അറിയാം ... എല്ലാം അറിഞ്ഞിട്ടും നീ എന്തേ മാറാത്തെ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു ....


Shanu Bin Mohammed Haneefa




ഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ മുന്നില്‍

അതില്‍ കൂടുതലും കേരളം തമിള്‍ നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും .. ബാച്ചിലേഴ്സ് മാത്രമല്ല കുടുംബമായി താമസിക്കുന്നവരും ഉണ്ട് ആതമഹത്യാ പരമ്പരയില്‍ ... കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയുടെ കയ്യിലെ ഞരമ്പ് മുറിച്ച് സ്വയം തൂങ്ങി മരിച്ച ഗൃഹനാഥനും ഉണ്ട് അക്കൂട്ടത്തില്‍ .. അന്യനാട്ടില്‍ വന്നു ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ എന്ത...ാണ് നമുക്ക് സംഭവിച്ചത് ...ഇതില്‍ 75 % ആത്മഹത്യകളും സംഭവിക്കുന്നതില്‍ വില്ലന്‍ സാമ്പത്തികം തന്നെയാണ് ... കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ നമുക്ക് ആ ഒരു പ്രവര്‍ത്തി ചെയ്യാതെ രക്ഷപെടാന്‍ ആകും

1)  വരവില്‍ കവിഞ്ഞു ചിലവ് ഉണ്ടാകുന്നതില്‍ നിന്ന് പിന്തിരിയുക , മറ്റുള്ളവരുടെ മുന്നില്‍ ആളാകാന്‍ കടം വാങ്ങിയും നമ്മള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കടം വീട്ടാനാകാതെ വരുന്ന നാണക്കേടിന്റെ അത്ര വലുത് അല്ലാ എന്ന് മനസ്സിലാക്കുക /

2)  ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന് പറയുന്ന ആ സാധനം കുറച്ചെങ്കിലും നിവൃത്തി ഉണ്ടെങ്കില്‍ എടുക്കാതിരിക്കുക ,, തുച്ചമായ പലിശയെ ഉള്ളൂ എന്ന് പറഞ്ഞു നിങ്ങളെ കൊണ്ട് അതെടുപ്പിക്കുന്നവരുടെ തനി നിറം കാണണം എങ്കില്‍ ഒരു മാസത്തെ അടവ് നിങ്ങള്‍ തെറ്റിച്ചു നോക്കണം .... റോക്കറ്റ്‌ പോകുന്ന പോലെ പലിശ കയറി പോകുന്നത് കാണാം .ഒടുവില്‍ അതിന്റെ ബാധ്യത തീര്‍ക്കാന്‍ അടുത്ത കാര്‍ഡ്‌ എടുക്കേണ്ടി വരും അതിങ്ങനെ മെഗാ സീരിയല്‍ പോലെ പോയി പോയി തിരിച്ചു കയറാനാകാത്ത കുഴിയില്‍ ചെന്ന് വീഴും ..പത്തിലതികം കാര്‍ഡ്‌ ഉപയോഗിക്കുന്ന പ്രവാസികള്‍ ഇന്ന് ഗള്‍ഫില്‍ സ്ഥിരമായ കാഴ്ചകളില്‍ ഒന്നാണ്
3)  ഷോപ്പിംഗ്‌ മോളുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറുന്നതിനു മുന്നേ നമുക്ക് ആവ്ശ്യമയതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകുന്നത് നല്ലതായിരിക്കും ... ഓഫര്‍ ഉണ്ട് എന്നുള്ള ഒറ്റ കാരണത്താല്‍ നമുക്ക് ഉപയോഗമില്ലാത്ത സാധങ്ങള്‍ വാങ്ങുന്ന പ്രവണതക്ക് കടിഞ്ഞാണ്‍ ഇടുക . ബ്രാന്‍ഡട് സാധനങ്ങളുടെ പിന്നാലെ പായാതെ നമുക്ക് അനുയോജ്യമായത് ഏതാണോ അത് തിരഞ്ഞടുക്കുക .

4) കുടുംബമായി താമസിക്കുന്നവര്‍ അവരവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവിത ശൈലി തിരഞ്ഞെടുക്കുക .. താമസ സ്ഥലം മറ്റുള്ളവരുടെതില്‍ നിന്ന് ആഡംബരം ആയിരിക്കണം എന്ന് ചിന്തിക്കാതിരിക്കുക .. ആളാകാന്‍ കടം വാങ്ങിയും പാര്‍ട്ടി നടത്തുന്ന രീതി പൂര്‍ണമായും ഉപേക്ഷിക്കുക ..

5)  നാട്ടില്‍ ഉള്ള കുടുംബാങ്ങങ്ങളോട് നിങ്ങള്‍ ഇവിടെ താമസിക്കുന്ന രീതിയും ആഹാരം പോലും എങ്ങനെ കഴിക്കുന്നു എന്നുള്ളതും ജീവിത ചിലവുകളും നിങ്ങളുടെ ശമ്പളത്തെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം കൊടുക്കുക ... അഞ്ചു രൂപ ശമ്പളം ഉള്ള ഒരാള്‍ അഞ്ചു രൂപ കൂടി കടം വാങ്ങി നാട്ടില്‍ അയച്ചാല്‍ സ്വാഭാവികം ആയി അവര്‍ കരുതും നിങ്ങള്ക്ക് പത്ത് രൂപ അയക്കാന്‍ ഉള്ള കഴിവ് ഉണ്ട് എന്ന് ... ഒരിക്കല്‍ അങ്ങനെ അയക്കുകയും അതവരെ അറിയിക്കതിരിക്കുകയും ചെയ്‌താല്‍ അടുത്ത പ്രാവശ്യം നമുക്കത് അയക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ബന്ധങ്ങള്‍ക്ക് പോലും വിള്ളല്‍ വന്നേക്കാം

6)  മാനസിക സംഘര്‍ഷം ഉണ്ടായാല്‍ മരണം അല്ല ഏറ്റവും നല്ല മാര്‍ഗം എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപെടുത്തുക ... സാമ്പത്തികം,അല്ലെങ്കില്‍ കുടുംബപരം അതും അല്ലെങ്കില്‍ തൊഴില്പരം ഇതില്‍ ഏതെന്കിലും ഒന്ന് കാരണം പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നവര്‍ തന്നെയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ..നല്ല സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിന്റെ ഭാരം ഇറക്കി വെക്കുകയും ആ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം അവരാല്‍ നിര്‍ദേശിക്കപ്പെടാന്‍ കഴിയുമോ എന്ന് നോക്കുക ...

7)  അന്യന്റെ ജീവിത ശൈലിയില്‍ എത്തി നോക്കാതിരിക്കുക ... പതിനായിരം വാങ്ങുന്നവനും ആയിരം വാങ്ങുന്നവനും ഒരേ ലെവലില്‍ ജീവിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുക ... ഉയര്ച്ചയിലെക്കെത്താന്‍ അദ്ധ്വാനിക്കുക പക്ഷെ നമ്മളേക്കാളും നല്ല രീതിയില്‍ ജീവിക്കുന്നവരെ കണ്ടു നിരാശ തോന്നാതിരിക്കുക

ഈ മനലരുന്യം ജയതിന്റെയും പരാജയത്തിന്റെയും , നേടലുകളുടെയും നഷ്ടപെടുത്തലുകളുടെയും പറുദീസാ ആണെന്ന് എലായിപ്പോഴും ഓര്‍മിക്കുക ... നഷ്ടപ്പെട്ട് പോകുന്നവരുടെ കൂട്ടത്തില്‍ ആകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക കരുതലോടെ ഇരിക്കുക ...
9) വട്ടി പലിശ ബാങ്ക് ലോണ്‍ ക്രെഡിറ്റ്‌ കാര്‍ഡ് .. എന്നീ സിംഹങ്ങളുടെ വായില്‍ കഴിവതും തലവെക്കതിരികുക .....

എല്ലാത്തിലുമുപരി ആതമഹത്യ തോല്‍ക്കുന്നവന്റെ രോദനം ആണെന്നും നമുക്ക് തോല്‍ക്കാന്‍ മനസ്സില്ല എന്നും പ്രതിഞ്ജ എടുക്കുക



ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ



ബ്രെഡും ജാമും പണക്കാര്‍ക്ക് ഉള്ള ആഹാരമോ ?



ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം വീട്ടില്‍ സ്ഥിരമായി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാറ് അപ്പം ദോശ പുട്ട് ഇഡ്ഡലി അതുപോലുള്ള ആഹാരമാണ് .. ഞാന്‍ മിക്ക സിനിമ കാണുമ്പോഴും അതില്‍ പണക്കാരനായ കഥാ പാത്രങ്ങള്‍ എപ്പോഴും രാവിലെ ബ്രെഡ്‌ എടുത്തു അതില്‍ ജാം പുരട്ടി ഒരു രണ്ടെണ്ണം കഷ്ട്ടിച്ചു കഴിച്ച് ജ്യൂസും കുടിച്ചു എഴുനേറ്റു പോകുന്നതാണ് കാണാറ് ... അന്ന് ഓരോ സാധനതിന്റെ...യും വിലയൊന്നും അറിയില്ലല്ലോ .. ഒരു ദിവസം ഞാന്‍ ഉമ്മചിയോടു ചോദിച്ചു ഉമ്മച്ചി ഇ ബ്രെഡും ജാമും പണക്കാര്‍ക്ക് വേണ്ടിയുള്ള ആഹാരം ആണോ .. ഉമ്മച്ചി ചോദിച്ചു അങ്ങനെ ഒന്നുമില്ല എന്താ കാര്യം . .. അല്ല ഉമ്മച്ചി സിനിമയില്‍ പണക്കാര്‍ മാത്രമേ അത് കഴിച്ച് കാണുന്നുള്ളൂ ,,,

നിനക്ക് ഇപ്പൊ അത് കഴിക്കണോ ... ഉമ്മച്ചി ചോദിച്ചു ... ഞാന്‍ പറഞ്ഞു കഴിക്കണം എന്നാ പോയി വാങ്ങീട്ടു വാ ഉമ്മച്ചി പൈസ എടുത്തു തന്നു .. ഒരു ബ്രെഡും ഒരു ജാമും വാങ്ങാന്‍ പറഞ്ഞു ... ആര്‍തി കാരണം ഞാന്‍ രണ്ടു ജാമും വലിയ ഒരു ബ്രെഡും വാങ്ങി .. വീട്ടിലെത്തി രണ്ടു ബ്രെഡ്‌ എടുത്തു ജാം തേച്ചു കഴിച്ച് .. കഷ്ട്ടിച്ചു രണ്ടെണ്ണം കഴിച്ചതും എനിക്ക് മടുത്തു .. എന്നിട്ട് ഉമ്മചീടടുത്തു പറഞ്ഞു ഇത് പണത്തുകാര്‍ കഴിക്കുന്നതാ നല്ലത് മ്മളെ കൊണ്ട് ഇത് പറ്റൂല്ല രാവിലെ ... മ്മക്ക് പറഞ്ഞിട്ടുള്ളത് നല്ല പഴം കഞ്ഞിയാണ് .... സത്യം പറയാല്ലോ ആ ബ്രെഡ്‌ രണ്ടു ദിവസം കഴിഞ്ഞു എടുത്തു കളയേണ്ടി വന്നു ആരും കഴിച്ചില്ല ..

പക്ഷെ ഇന്ന് ചില ദിവസങ്ങളിലെങ്കിലും ഒരു പ്രവാസി ബാച്ചി എന്നുള്ള നിലയില്‍ ബ്രെഡും ജാമും ചിലപ്പോള്‍ കഴിക്കേണ്ടി വരും ... ബ്രെഡും ജാമും പണത്തുകാരുടെ ആഹാരം അല്ലാന്നു അന്നും ഇന്നും മനസ്സിലായി.



Shanu Bin Mohammed Haneefa



നമ്മള്‍ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വസ്തുക്കളില്‍ പലതിലും അല്ലെങ്കില്‍ തുരുമ്പെടുത്തവയില്‍ പോലും പലരുടെയും ജീവിത രക്ഷയുടെ കച്ചിതുരുമ്പായി അത് മാറാറുണ്ട്‌.............................................,..... എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ശമ്പളം ഒന്നിനും തികയാതെ വരുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥയില്‍ പലരും ഒരു പാര്‍ട്ട് ടൈം ജോലി എന്ന പോലെ ഒരു സ്വയം തൊഴിലുകള്‍ കണ്ടു പിടിക്കാറുണ്ട് .. മുടക്കുമുതല്‍ ആവശ്യം ഇല്ലാതെയുള്ള ഒരു സ്വയം തൊഴില്‍ . പന്ത്രണ്ടു വര്ഷം മുന്‍പ് ഒമാനില്‍ എത്തിയപപ്പോള്‍ ആദ്യം മനസ്സിലായത് എയര്‍ പോര്‍ട്ടിന്റെ വെളിയില്‍ പെട്ടിയും തള്ളി സ്പ്രേയും അടിച്ചു വരുന്നവരുടെ ഗള്‍ഫ്‌ അല്ല യഥാര്‍ത്ഥ ഗള്‍ഫ്‌ .
ഞങ്ങളുടെ ക്യാമ്പിലും രണ്ടു മൂന്നു പേര്‍ ഉണ്ടായിരുന്നു പെപ്സിയുടെയും മറ്റും ഒഴിഞ്ഞ പാട്ടകള്‍ ശേഖരിച്ചു വില്പന നടത്തുന്നവര്‍ ...കാരണം അമ്പതു ഒമാനി റിയാല്‍ ശമ്പളത്തില്‍ നൂറു ബൈസ കൊടുത്ത് ഒരു പെപ്സി വാങ്ങി കുടിക്കാന്‍ രണ്ടു വട്ടം ആലോചിക്കുന്നവര്‍ .. ജോലിക്കിടയിലും ജോലി കഴിഞ്ഞു വന്നതിനു ശേഷവുമൊക്കെ ഒഴിഞ്ഞ പാട്ടകള്‍ പെറുക്കി എടുത്ത് വെള്ളിയാഴ്ച ദി...വസങ്ങളില്‍ സ്ക്രാപ്പില്‍ കൊണ്ട് പോയി വില്‍ക്കാന്‍ ഉള്ള ഒരു ശുഷ്ക്കാന്തി പണി സമയത്ത് പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല . കിലോക്ക് നാനൂറു ബൈസയോ മറ്റോ ആയിരുന്നു അന്ന് അതിന്റെ വില .. ഒരു കിലോയില്‍ അറുപതോ എഴുപതോ പാട്ടകള്‍ വേണ്ടി വരും ... ആ എണ്ണം വെച്ചിട്ടാണ് അവര്‍ എത്ര ആയി എന്ന് കണക്ക് കൂട്ടി സ്ക്രാപ്പുകളില്‍ കൊണ്ട് പോയി തൂക്കി വിറ്റിരുന്നത് ... അതിലും ചില വിരുതന്മാര്‍ കള്ളം കാണിക്കും .... പാട്ടക്കുള്ളില്‍ കല്ലുകള്‍ പെറുക്കി ഇട്ടു അതിന്റെ ഭാരം കൂട്ടി വില്‍ക്കുന്ന ഏര്‍പ്പാട് ...

നമ്മള്‍ വലിച്ചെറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല വസ്തുക്കളിലും ആരുടെയൊക്കെ അന്നത്തിന്റെ പേര് എഴുതിയിട്ടുണ്ടാകാം ... ഒരുപക്ഷെ നമ്മള്‍ അറിയാതെ നമ്മള്‍ അതിനു കാരണക്കാര്‍ ആകുന്നു എന്ന് മാത്രം. (ഡ്രമ്മിനകത്തു നിന്ന് ഒഴിഞ്ഞ പാട്ടകള്‍ കമ്പ് കൊണ്ട് കുത്തി എടുക്കാന്‍ ശമിക്കുന്ന യുവാവ്‌ .... industrial area Qatar)

   Shanu Bin Mohammed Haneefa