Thursday, September 12, 2013



മുന്‍ കോപം


എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ് മുന്‍ കോപം ... രണ്ടാമത് ഒരുപാട് സ്നേഹമുല്ലവരോടുള്ള അമിതമായ ഇടപെടല്‍ . സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല .. കപട സ്നേഹം എന്നൊന്ന് എന്റെ സ്വഭാവത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല .. ...പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .... ഇന്നല്ലാഹ മ അ സ്വാബിരീന്‍ (ക്ഷമിക്കുന്നവന്റെ കൂടെയാണ് അല്ലാഹു ) എന്നുള്ള ഖുര്‍... ആന്‍ വചനം മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .. പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല ..വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും ... എന്റെ ഭാര്യക്കായാലും ഉമ്മച്ചിക്കയാലും എന്നില്‍ ഇഷ്ടപെടാത്ത ഒരു കാര്യവും അത് മാത്രം ആണ് ... പിന്നെയുള്ളത് ഒരുപടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചില സമയങ്ങളില്‍ കൈ വിട്ടു പോകും ... അതവരോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്ന് ചിലര്‍ പെട്ടന്ന് തിരിച്ചറിയും ചിലര്‍ ഒരുപാട് നാളുകള്‍ക്കു ശേഷവും ചിലര്‍ അത് മനസ്സിലാക്കുകയും ഇല്ല ....

ഫേസ് ബുക്കില്‍ ആയാല്‍ പോലും ചില വാര്‍ത്തകളോ സ്റ്റ്ടസുകളോ കാണുമ്പോള്‍ അറിയാതെ നിയന്ത്രണം വിട്ടു പോകും .. വിവേകത്തെക്കള്‍ വികാരത്തോട് കൂടി പലപ്പോഴും പെരുമാറിയിട്ടുണ്ട് ..എങ്കിലും തെറ്റ് പറ്റി എന്ന് മനസ്സിലായാല്‍ മാപ്പ് പറയാനും ക്ഷമ ചോദിക്കാനും ആമാന്തിക്കാറില്ല എന്നാണു എന്റെ വിശ്വാസം ..വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ല എന്ന് ഞാന്‍ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തില്‍ അത് നടപ്പിലാക്കാന്‍ കഴിയാറില്ല. ഒരു കൈ കൊണ്ട് കാരണത് അടിച്ചിട്ട് മറുകൈ കൊണ്ട് തടവിയാല്‍ ആ വേദന പോകില്ല എന്ന് എനിക്ക് നല്ലത് പോലെ അറിയാം ... എല്ലാം അറിഞ്ഞിട്ടും നീ എന്തേ മാറാത്തെ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു ....


Shanu Bin Mohammed Haneefa




ഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ മുന്നില്‍

അതില്‍ കൂടുതലും കേരളം തമിള്‍ നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും .. ബാച്ചിലേഴ്സ് മാത്രമല്ല കുടുംബമായി താമസിക്കുന്നവരും ഉണ്ട് ആതമഹത്യാ പരമ്പരയില്‍ ... കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയുടെ കയ്യിലെ ഞരമ്പ് മുറിച്ച് സ്വയം തൂങ്ങി മരിച്ച ഗൃഹനാഥനും ഉണ്ട് അക്കൂട്ടത്തില്‍ .. അന്യനാട്ടില്‍ വന്നു ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ എന്ത...ാണ് നമുക്ക് സംഭവിച്ചത് ...ഇതില്‍ 75 % ആത്മഹത്യകളും സംഭവിക്കുന്നതില്‍ വില്ലന്‍ സാമ്പത്തികം തന്നെയാണ് ... കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ നമുക്ക് ആ ഒരു പ്രവര്‍ത്തി ചെയ്യാതെ രക്ഷപെടാന്‍ ആകും

1)  വരവില്‍ കവിഞ്ഞു ചിലവ് ഉണ്ടാകുന്നതില്‍ നിന്ന് പിന്തിരിയുക , മറ്റുള്ളവരുടെ മുന്നില്‍ ആളാകാന്‍ കടം വാങ്ങിയും നമ്മള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കടം വീട്ടാനാകാതെ വരുന്ന നാണക്കേടിന്റെ അത്ര വലുത് അല്ലാ എന്ന് മനസ്സിലാക്കുക /

2)  ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന് പറയുന്ന ആ സാധനം കുറച്ചെങ്കിലും നിവൃത്തി ഉണ്ടെങ്കില്‍ എടുക്കാതിരിക്കുക ,, തുച്ചമായ പലിശയെ ഉള്ളൂ എന്ന് പറഞ്ഞു നിങ്ങളെ കൊണ്ട് അതെടുപ്പിക്കുന്നവരുടെ തനി നിറം കാണണം എങ്കില്‍ ഒരു മാസത്തെ അടവ് നിങ്ങള്‍ തെറ്റിച്ചു നോക്കണം .... റോക്കറ്റ്‌ പോകുന്ന പോലെ പലിശ കയറി പോകുന്നത് കാണാം .ഒടുവില്‍ അതിന്റെ ബാധ്യത തീര്‍ക്കാന്‍ അടുത്ത കാര്‍ഡ്‌ എടുക്കേണ്ടി വരും അതിങ്ങനെ മെഗാ സീരിയല്‍ പോലെ പോയി പോയി തിരിച്ചു കയറാനാകാത്ത കുഴിയില്‍ ചെന്ന് വീഴും ..പത്തിലതികം കാര്‍ഡ്‌ ഉപയോഗിക്കുന്ന പ്രവാസികള്‍ ഇന്ന് ഗള്‍ഫില്‍ സ്ഥിരമായ കാഴ്ചകളില്‍ ഒന്നാണ്
3)  ഷോപ്പിംഗ്‌ മോളുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറുന്നതിനു മുന്നേ നമുക്ക് ആവ്ശ്യമയതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകുന്നത് നല്ലതായിരിക്കും ... ഓഫര്‍ ഉണ്ട് എന്നുള്ള ഒറ്റ കാരണത്താല്‍ നമുക്ക് ഉപയോഗമില്ലാത്ത സാധങ്ങള്‍ വാങ്ങുന്ന പ്രവണതക്ക് കടിഞ്ഞാണ്‍ ഇടുക . ബ്രാന്‍ഡട് സാധനങ്ങളുടെ പിന്നാലെ പായാതെ നമുക്ക് അനുയോജ്യമായത് ഏതാണോ അത് തിരഞ്ഞടുക്കുക .

4) കുടുംബമായി താമസിക്കുന്നവര്‍ അവരവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവിത ശൈലി തിരഞ്ഞെടുക്കുക .. താമസ സ്ഥലം മറ്റുള്ളവരുടെതില്‍ നിന്ന് ആഡംബരം ആയിരിക്കണം എന്ന് ചിന്തിക്കാതിരിക്കുക .. ആളാകാന്‍ കടം വാങ്ങിയും പാര്‍ട്ടി നടത്തുന്ന രീതി പൂര്‍ണമായും ഉപേക്ഷിക്കുക ..

5)  നാട്ടില്‍ ഉള്ള കുടുംബാങ്ങങ്ങളോട് നിങ്ങള്‍ ഇവിടെ താമസിക്കുന്ന രീതിയും ആഹാരം പോലും എങ്ങനെ കഴിക്കുന്നു എന്നുള്ളതും ജീവിത ചിലവുകളും നിങ്ങളുടെ ശമ്പളത്തെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം കൊടുക്കുക ... അഞ്ചു രൂപ ശമ്പളം ഉള്ള ഒരാള്‍ അഞ്ചു രൂപ കൂടി കടം വാങ്ങി നാട്ടില്‍ അയച്ചാല്‍ സ്വാഭാവികം ആയി അവര്‍ കരുതും നിങ്ങള്ക്ക് പത്ത് രൂപ അയക്കാന്‍ ഉള്ള കഴിവ് ഉണ്ട് എന്ന് ... ഒരിക്കല്‍ അങ്ങനെ അയക്കുകയും അതവരെ അറിയിക്കതിരിക്കുകയും ചെയ്‌താല്‍ അടുത്ത പ്രാവശ്യം നമുക്കത് അയക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ബന്ധങ്ങള്‍ക്ക് പോലും വിള്ളല്‍ വന്നേക്കാം

6)  മാനസിക സംഘര്‍ഷം ഉണ്ടായാല്‍ മരണം അല്ല ഏറ്റവും നല്ല മാര്‍ഗം എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപെടുത്തുക ... സാമ്പത്തികം,അല്ലെങ്കില്‍ കുടുംബപരം അതും അല്ലെങ്കില്‍ തൊഴില്പരം ഇതില്‍ ഏതെന്കിലും ഒന്ന് കാരണം പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നവര്‍ തന്നെയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ..നല്ല സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിന്റെ ഭാരം ഇറക്കി വെക്കുകയും ആ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം അവരാല്‍ നിര്‍ദേശിക്കപ്പെടാന്‍ കഴിയുമോ എന്ന് നോക്കുക ...

7)  അന്യന്റെ ജീവിത ശൈലിയില്‍ എത്തി നോക്കാതിരിക്കുക ... പതിനായിരം വാങ്ങുന്നവനും ആയിരം വാങ്ങുന്നവനും ഒരേ ലെവലില്‍ ജീവിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുക ... ഉയര്ച്ചയിലെക്കെത്താന്‍ അദ്ധ്വാനിക്കുക പക്ഷെ നമ്മളേക്കാളും നല്ല രീതിയില്‍ ജീവിക്കുന്നവരെ കണ്ടു നിരാശ തോന്നാതിരിക്കുക

ഈ മനലരുന്യം ജയതിന്റെയും പരാജയത്തിന്റെയും , നേടലുകളുടെയും നഷ്ടപെടുത്തലുകളുടെയും പറുദീസാ ആണെന്ന് എലായിപ്പോഴും ഓര്‍മിക്കുക ... നഷ്ടപ്പെട്ട് പോകുന്നവരുടെ കൂട്ടത്തില്‍ ആകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക കരുതലോടെ ഇരിക്കുക ...
9) വട്ടി പലിശ ബാങ്ക് ലോണ്‍ ക്രെഡിറ്റ്‌ കാര്‍ഡ് .. എന്നീ സിംഹങ്ങളുടെ വായില്‍ കഴിവതും തലവെക്കതിരികുക .....

എല്ലാത്തിലുമുപരി ആതമഹത്യ തോല്‍ക്കുന്നവന്റെ രോദനം ആണെന്നും നമുക്ക് തോല്‍ക്കാന്‍ മനസ്സില്ല എന്നും പ്രതിഞ്ജ എടുക്കുക



ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ



ബ്രെഡും ജാമും പണക്കാര്‍ക്ക് ഉള്ള ആഹാരമോ ?



ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം വീട്ടില്‍ സ്ഥിരമായി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാറ് അപ്പം ദോശ പുട്ട് ഇഡ്ഡലി അതുപോലുള്ള ആഹാരമാണ് .. ഞാന്‍ മിക്ക സിനിമ കാണുമ്പോഴും അതില്‍ പണക്കാരനായ കഥാ പാത്രങ്ങള്‍ എപ്പോഴും രാവിലെ ബ്രെഡ്‌ എടുത്തു അതില്‍ ജാം പുരട്ടി ഒരു രണ്ടെണ്ണം കഷ്ട്ടിച്ചു കഴിച്ച് ജ്യൂസും കുടിച്ചു എഴുനേറ്റു പോകുന്നതാണ് കാണാറ് ... അന്ന് ഓരോ സാധനതിന്റെ...യും വിലയൊന്നും അറിയില്ലല്ലോ .. ഒരു ദിവസം ഞാന്‍ ഉമ്മചിയോടു ചോദിച്ചു ഉമ്മച്ചി ഇ ബ്രെഡും ജാമും പണക്കാര്‍ക്ക് വേണ്ടിയുള്ള ആഹാരം ആണോ .. ഉമ്മച്ചി ചോദിച്ചു അങ്ങനെ ഒന്നുമില്ല എന്താ കാര്യം . .. അല്ല ഉമ്മച്ചി സിനിമയില്‍ പണക്കാര്‍ മാത്രമേ അത് കഴിച്ച് കാണുന്നുള്ളൂ ,,,

നിനക്ക് ഇപ്പൊ അത് കഴിക്കണോ ... ഉമ്മച്ചി ചോദിച്ചു ... ഞാന്‍ പറഞ്ഞു കഴിക്കണം എന്നാ പോയി വാങ്ങീട്ടു വാ ഉമ്മച്ചി പൈസ എടുത്തു തന്നു .. ഒരു ബ്രെഡും ഒരു ജാമും വാങ്ങാന്‍ പറഞ്ഞു ... ആര്‍തി കാരണം ഞാന്‍ രണ്ടു ജാമും വലിയ ഒരു ബ്രെഡും വാങ്ങി .. വീട്ടിലെത്തി രണ്ടു ബ്രെഡ്‌ എടുത്തു ജാം തേച്ചു കഴിച്ച് .. കഷ്ട്ടിച്ചു രണ്ടെണ്ണം കഴിച്ചതും എനിക്ക് മടുത്തു .. എന്നിട്ട് ഉമ്മചീടടുത്തു പറഞ്ഞു ഇത് പണത്തുകാര്‍ കഴിക്കുന്നതാ നല്ലത് മ്മളെ കൊണ്ട് ഇത് പറ്റൂല്ല രാവിലെ ... മ്മക്ക് പറഞ്ഞിട്ടുള്ളത് നല്ല പഴം കഞ്ഞിയാണ് .... സത്യം പറയാല്ലോ ആ ബ്രെഡ്‌ രണ്ടു ദിവസം കഴിഞ്ഞു എടുത്തു കളയേണ്ടി വന്നു ആരും കഴിച്ചില്ല ..

പക്ഷെ ഇന്ന് ചില ദിവസങ്ങളിലെങ്കിലും ഒരു പ്രവാസി ബാച്ചി എന്നുള്ള നിലയില്‍ ബ്രെഡും ജാമും ചിലപ്പോള്‍ കഴിക്കേണ്ടി വരും ... ബ്രെഡും ജാമും പണത്തുകാരുടെ ആഹാരം അല്ലാന്നു അന്നും ഇന്നും മനസ്സിലായി.



Shanu Bin Mohammed Haneefa



നമ്മള്‍ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വസ്തുക്കളില്‍ പലതിലും അല്ലെങ്കില്‍ തുരുമ്പെടുത്തവയില്‍ പോലും പലരുടെയും ജീവിത രക്ഷയുടെ കച്ചിതുരുമ്പായി അത് മാറാറുണ്ട്‌.............................................,..... എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ശമ്പളം ഒന്നിനും തികയാതെ വരുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥയില്‍ പലരും ഒരു പാര്‍ട്ട് ടൈം ജോലി എന്ന പോലെ ഒരു സ്വയം തൊഴിലുകള്‍ കണ്ടു പിടിക്കാറുണ്ട് .. മുടക്കുമുതല്‍ ആവശ്യം ഇല്ലാതെയുള്ള ഒരു സ്വയം തൊഴില്‍ . പന്ത്രണ്ടു വര്ഷം മുന്‍പ് ഒമാനില്‍ എത്തിയപപ്പോള്‍ ആദ്യം മനസ്സിലായത് എയര്‍ പോര്‍ട്ടിന്റെ വെളിയില്‍ പെട്ടിയും തള്ളി സ്പ്രേയും അടിച്ചു വരുന്നവരുടെ ഗള്‍ഫ്‌ അല്ല യഥാര്‍ത്ഥ ഗള്‍ഫ്‌ .
ഞങ്ങളുടെ ക്യാമ്പിലും രണ്ടു മൂന്നു പേര്‍ ഉണ്ടായിരുന്നു പെപ്സിയുടെയും മറ്റും ഒഴിഞ്ഞ പാട്ടകള്‍ ശേഖരിച്ചു വില്പന നടത്തുന്നവര്‍ ...കാരണം അമ്പതു ഒമാനി റിയാല്‍ ശമ്പളത്തില്‍ നൂറു ബൈസ കൊടുത്ത് ഒരു പെപ്സി വാങ്ങി കുടിക്കാന്‍ രണ്ടു വട്ടം ആലോചിക്കുന്നവര്‍ .. ജോലിക്കിടയിലും ജോലി കഴിഞ്ഞു വന്നതിനു ശേഷവുമൊക്കെ ഒഴിഞ്ഞ പാട്ടകള്‍ പെറുക്കി എടുത്ത് വെള്ളിയാഴ്ച ദി...വസങ്ങളില്‍ സ്ക്രാപ്പില്‍ കൊണ്ട് പോയി വില്‍ക്കാന്‍ ഉള്ള ഒരു ശുഷ്ക്കാന്തി പണി സമയത്ത് പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല . കിലോക്ക് നാനൂറു ബൈസയോ മറ്റോ ആയിരുന്നു അന്ന് അതിന്റെ വില .. ഒരു കിലോയില്‍ അറുപതോ എഴുപതോ പാട്ടകള്‍ വേണ്ടി വരും ... ആ എണ്ണം വെച്ചിട്ടാണ് അവര്‍ എത്ര ആയി എന്ന് കണക്ക് കൂട്ടി സ്ക്രാപ്പുകളില്‍ കൊണ്ട് പോയി തൂക്കി വിറ്റിരുന്നത് ... അതിലും ചില വിരുതന്മാര്‍ കള്ളം കാണിക്കും .... പാട്ടക്കുള്ളില്‍ കല്ലുകള്‍ പെറുക്കി ഇട്ടു അതിന്റെ ഭാരം കൂട്ടി വില്‍ക്കുന്ന ഏര്‍പ്പാട് ...

നമ്മള്‍ വലിച്ചെറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല വസ്തുക്കളിലും ആരുടെയൊക്കെ അന്നത്തിന്റെ പേര് എഴുതിയിട്ടുണ്ടാകാം ... ഒരുപക്ഷെ നമ്മള്‍ അറിയാതെ നമ്മള്‍ അതിനു കാരണക്കാര്‍ ആകുന്നു എന്ന് മാത്രം. (ഡ്രമ്മിനകത്തു നിന്ന് ഒഴിഞ്ഞ പാട്ടകള്‍ കമ്പ് കൊണ്ട് കുത്തി എടുക്കാന്‍ ശമിക്കുന്ന യുവാവ്‌ .... industrial area Qatar)

   Shanu Bin Mohammed Haneefa

Wednesday, August 14, 2013





വിശന്നു കത്തി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആഹാരത്തില്‍ മണ്ണ് വീണാല്‍ ഉണ്ടാകുന്ന ഒരു അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല ... ഒമാനില്‍ ഇബ്രി എന്നാ സ്ഥലത്ത് നിന്നും വീണ്ടും നൂറു കിലോമീറ്റര്‍ ദൂരെ ഒരു സ്ഥലത്ത് ഞങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു ..... റോഡ്‌ സൈഡില്‍ കുഴി കുഴിച്ച് കൊണ്ക്രീറ്റ്‌ ചെയ്തു അതില്‍ പരസ്യ ബോഡുകള്‍ സ്ഥാപിക്കല്‍ ആണ് ജോലി ... പൊരി വെയിലത്ത്‌ പിക്കാസു കൊണ്ട് കുഴി കുഴിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു പന്ത്രണ്ടു മണി ആകും മുന്നേ വയറ്റീന്നു വിളി തുടങ്ങി ഒന്നുമില്ലേ മോനെ ഇങ്ങോട്ടയക്കാന്‍ ..... തലേദിവസം മൂന്നര മണിക്ക് ചോര്‍ കൊണ്ട് വന്ന ഫോര്മാനോട് അറിയാവുന്ന ഭാഷയില്‍ തട്ടി കയറിയിരുന്നു .... ഞങ്ങള്‍ ഒരു മണിക്കാണ് ലഞ്ച് കഴിക്കാറുള്ളത് എന്നും അല്ലാതെ വൈകിട്ടല്ല എന്നും അയാളോട് അറിയാവുന്ന ഭാഷയില്‍ പറഞ്ഞിരുന്നു എന്ന് മാത്രമല്ല വാശിക്ക് ഞങ്ങള്‍ ആരും കഴിച്ചതും ഇല്ല .....

അത് കൊണ്ട് തന്നെ ഒരു മണി ആയപ്പോള്‍ ചിക്കന്‍ ബിരിയാണിയും വാങ്ങി ഫോര്‍മാന്‍ വന്നു ..... ഞങ്ങള്‍ നാല് പേര് കൊണ്ക്രീട്ടു കുഴച്ചു കൊണ്ടിരിക്കുന്നു .... നാല് പേര്‍ ഒരുമിച്ചു നിര്‍ത്തിയാല്‍ കൊണ്ക്രീറ്റ്‌ കട്ട പിടിക്കും അതിനാല്‍ വിശപ്പുള്ള രണ്ടു പേര്‍ ആദ്യം പോയി കഴിക്കാന്‍ പറഞ്ഞു ... ഒരു സംശയവും വേണ്ടാ അതില്‍ ഒന്ന് ഞാന്‍ തന്നെ ആയിരുന്നു ... അപ്പൊ നിങ്ങള്ക്ക് സംശയം ഉണ്ടാകും റെഡി മിക്സ് ആ നാട്ടില്‍ ഇല്ലേ എന്ന് ,, ഉണ്ട് ആവശ്യം പോലെ ഉണ്ട് പക്ഷെ മാട് പോലെ പണി എടുക്കുന്ന ഞങ്ങള്‍ക്ക് ഒരു മാസം തരുന്ന ശമ്പളം വേണം അതിനെ ഒരു ദിവസത്തേക്ക് കൊണ്ട് വരാന്‍ ..... അങ്ങനെ ചോറും എടുത്തു ഞാനും ത്രിശൂര്‍ക്കാരന്‍ ബാബുവും കൂടി മണ്ണില്‍ ഇരുന്നു പൊതി തുറന്നു ........ വിയര്‍ത്തു കുളിച്ചു നിന്നപ്പോള്‍ വീശാതിരുന്ന ഒരുമന്ദമാരുതന്‍ ഒരു വീശങ്ങട് വീശി ... ചോറ് നിറയെ മണ്ണായി ... സാധാരണ മരുഭൂമികളില്‍ പണിക്ക് പോകുമ്പോ കൂടെ ഒരു വലിയ ബെഡ് ഷീറ്റ് പലരും കരുതാറുണ്ട് ... ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മള്‍ ആവി പിടിക്കുന്ന പോലെ അത് മുകളിലൂടെ ഇട്ടു പെട്ടന്ന് ആഹാരം കഴിക്കാന്‍ കാരണം പൊടിക്കാറ്റു ആഞ്ഞു വീശിയാല്‍ അന്ന് പട്ടിണി ആകും ///// ആ സമയങ്ങളില്‍ മനസ്സിലാകും കുറെ പണവുമായി മരുഭൂമിയില്‍ തിന്നാല്‍ വിശപ്പ്‌ മാറില്ല അതിനു ആഹാരം തന്നെ വേണം .. അത് തരാന്‍ ആരെങ്കിലും വേണം ...

വിശന്നു പൊരിഞ്ഞു നിന്ന എന്റെ ചോറില്‍ വീണ മണ്ണ് ഒടുവില്‍ പകുതി നീക്കി കളഞ്ഞ് ഉള്ളത് വേഗം കഴിച്ച് താല്‍കാലികമായി ഒരു ആശ്വാസം കൊടുത്തു വയറിനു ...

Monday, March 4, 2013





   


                            


ഒമാനില്‍ ആയിരുന്നപ്പോള്‍ ആറു ദിവസം industrial area യില്‍ നിന്നുള്ള ജീവിതത്തിനു ഒരു ഇടവേള നല്‍കാന്‍ വ്യാഴാഴ്ച രാത്രി റുവിയില്‍ താമസിക്കുന്ന മാമയുടെ അടുക്കല്‍ പോകുക പതിവാണ് . അന്നാണ് industrial area മാത്രമല്ല ഗള്‍ഫ്‌ എന്ന് മനസ്സിലാക്കുന്നത...്‌ . പതിവ് പോലെയുള്ള ഒരു യാത്രയില്‍ ടാക്സിയില്‍ നിന്ന് ഒരു പേഴ്സ് കിട്ടി , അവസാന ആള്‍ ഇറങ്ഗീട്ടും പേഴ്സ് ആരും അന്വേഷിച്ചില്ല ഒടുവില്‍ ടാക്സിക്കാരന് കാശ് കൊടുത്തു ഞാന്‍ കുറച്ചു നടന്നു നീങ്ങിയത്തിനു ശേഷം ആ പേഴ്സ് തുറന്നു നോക്കി .... അതില്‍ ഇന്ത്യന്‍ റുപ്പീസ് ഏകദേശം അയ്യായിരം രൂപയ്ക്കു സമാനമായ റിയാലും എക്സിക്യൂട്ടിവ് സ്റ്റൈലില്‍ വേഷം ധരിച്ച ഒരു ചുള്ളന്റെ ഫോട്ടോയും ലേബര്‍ കാര്‍ഡും ഒരു ഫോണ്‍ ബുക്കും ഉണ്ടായിരുന്നു .. ഇത് നഷ്ടപെട്ടത്തില്‍ ആ ആള്‍ക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാകുക ലേബര്‍ കാര്‍ഡ്‌ പോയതില്‍ ആകും എന്ന് എനിക്ക് മനസ്സിലായി ..

ഞാന്‍ ആ ഫോണ്‍ ബുക്കില്‍ കണ്ട നമ്പരുകളിലേക്ക് വിളി തുടങ്ങി പക്ഷെ അതിലുള്ള നംബരിലോക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ അദ്ദേഹവുമായി പരിചയം ഉള്ള ആളുകള്‍ മാത്രമായിരുന്നു ... ഒരുപാട് വിളികള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനെ കിട്ടി അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു . . ആ ആളിന് മൊബൈല്‍ ഫോണ്‍ ഇല്ലാന്നും നാളെ ജോലിക്ക് വരുമ്പോള്‍ പറയാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു . പിറ്റേന്ന് രാവിലെ എന്റെ ജോലി സമയത്ത് എനിക്ക് ഒരു വിളി വന്നു . ഇന്നലെ താങ്കള്‍ക്കു കിട്ടിയ പേഴ്സ് എന്റേതാണ് അത് തിരികെ ലഭിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ത് തരണം . വെറും എണ്പതു റിയാല്‍ ശമ്പലക്കാരന്‍ ആയിരുന്ന എനിക്ക് അയാളെ വിളിച്ചു നഷ്ടമായ രണ്ടോളം റിയാല്‍ ഒരു വലിയ കാര്യമായിരുന്നു .

ഞാന്‍ പറഞ്ഞു ഞാന്‍ കൊണ്ട് തരാം പക്ഷെ എനിക്ക് വിളിച്ചു ചിലവായ വകയില്‍ രണ്ടു റിയാലിന്റെ കാര്‍ഡ്‌ വേണം ആലോചിക്കാതെ തന്നെ അയാള്‍ ഓക്കേ പറഞ്ഞു .. അങ്ങനെ വൈകിട്ട് ജോലി കഴിഞ്ഞു ഞാന്‍ സിറ്റിയിലേക്ക് പുറപ്പെട്ടു . അദ്ദേഹത്തിന് മൊബൈല്‍ ഇല്ലാത്തതിനാല്‍ ഇങ്ങോട്ടുള്ള വിളിക്ക് കാത്തിരിക്കുകയേ തരം ഉള്ളൂ . അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ വിളി വന്നു . ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഡ്രസ്സിന്റെ കളറും പിന്നെ ഏറ്റവും വലിയ ക്ലൂ ആയ എനിക്ക് തടി തീരെ ഇല്ലാന്നുള്ളതും ഞാന്‍ അറിയിച്ചു . ഫോണ്‍ വെച്ചതുമുതല്‍ നല്ല എക്സിക്യൂട്ടീവ്‌ സ്റ്റൈലില്‍ വസ്ത്രം ധരിച്ചു പോകുന്നവരെയോക്ക് ഞാന്‍ നോക്കികൊണ്ടിരുന്നു ഇപോ എന്റെ അടുക്കലേക്ക് വരും എന്ന് കരുതി .

കുറെ കഴിഞ്ഞു അറബികള്‍ ഇടുന്ന പോലുള്ള   വസ്ത്രം ധരിച്ച് ഒരാള്‍ എന്റെ അടുക്കല്‍ വന്നു .. വസ്ത്രം നന്നേ മുഷിഞ്ഞും ആള്‍ ഒരുപാട് ക്ഷീനിതനും പ്രയമുള്ളതുമായിരുന്നു . സലാം പറഞ്ഞു ഞാനും മടക്കി . അത് കഴിഞ്ഞു സ്വയം പരിചയ പെടുത്തിക്കൊണ്ട് പറഞ്ഞു എന്റേതാണ് പേഴ്സ് ///// ആ ഫോട്ടോയിലെയും നേരിട്ടുമുള്ള രൂപം കണ്ടു ഞാന്‍ അമ്പരന്നു പോയി /,,, അത് ഞാന്‍ ചോദിക്കുകയും ചെയ്തു . അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്നേ എടുത്ത ഫോട്ടോ ആണ് അത് എന്നും പറഞ്ഞു പോക്കറ്റില്‍ കൈ ഇട്ടു രണ്ടു റിയാലിന്റെ "ഹയാക്‌ " കാര്‍ഡ്‌ എടുത്തു എന്റെ നേരെ വെച്ച് നീട്ടി . അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് എനിക്കത് വാങ്ങാന്‍ തോന്നിയില്ല സ്നേഹത്തോടെ ഞാന്‍ അത് നിരസിച്ചു .. അദ്ദേഹം പറഞ്ഞു എനിക്ക് മൊബൈല്‍ ഇല്ലാത്തതിനാല്‍ ഇത് കൊണ്ട് പ്രയോജനം ഇല്ല .... മറ്റുള്ള ആര്‍ക്കെങ്കിലും കൊടുത്തു പൈസ വാങ്ങൂ എന്ന് പറഞ്ഞു ഞാന്‍ തിരികെ നടന്നു കാരണം ആ ഒരു രൂപം കണ്ടു നില്‍ക്കാന്‍ ഉള്ള വിഷമം ഉള്ളത് കൊണ്ട് തന്നെ ....


 ഷാനു ബിന്‍ മുഹമ്മദ്‌ ഹനീഫ
                            

Monday, February 25, 2013

ഗള്‍ഫ്‌






 






ഗള്‍ഫ്‌ എന്ന് പറയുന്നത് ദുഃഖങ്ങള്‍ മാത്രമോ സുഖങ്ങള്‍ മാത്രമോ ഉള്ള ഒരു സ്ഥലം അല്ല മറിച്ച് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് യഥാര്‍ത്ഥ ഗള്‍ഫ്‌ . മെച്ചപെട്ട ജീവിതം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഭൂരിഭാഗം ആളുകളും ഗള്‍ഫിലേക്ക് പറക്കുന്നത് ...പക്ഷെ ലഭിച്ച ജീവിത നിലവാരത്തിലും ജോലിയിലും സംതൃപ്തര്‍ ആയവര്‍ ചുരുക്കം ചില പേര്‍ ... വയര്‍ നിറഞ്ഞാല്‍ ആഹാരം ഒഴികെ വേറെ ഒന്നിനും മതി എന്ന് പറയാന്‍ പഠിക്കാത്ത മനുഷ്യ സമൂഹം തന്നെയാണ് ഗള്‍ഫിലും ജോലിക്കായി എത്തീട്ടുള്ളത് , നല്‍കിയിട്ടുള്ള ജീവിത സൌകര്യങ്ങള്‍ എപ്പോഴും നമുക്ക് മുകളില്‍ ഉള്ളവരുമായി തട്ടിച്ചു നോക്കി തൊഴില്‍ ദാതാവിനെ ചീത്ത പറയുകയും പ്രാകുകയും ചെയ്യുന്ന ഒരു കൂട്ടം ഉള്ളപ്പോള്‍ തന്നെ പറഞ്ഞ വാക്കുകള്‍ ഒന്നും പാലിക്കാത്ത തൊഴില്‍ ദാതാക്കളും മറുവശത്ത് ഉണ്ട് .

ബുര്‍ജ്‌ ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ്‌ ഉള്ള ഇന്ത്യക്കാരും ഗള്‍ഫില്‍ ഉണ്ട് അത് പോലെ തന്നെ ജ്യൂസ് പാര്‍ലറുകളില്‍ ബുര്‍ജ്‌ ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ഒരു ജ്യൂസ് വാങ്ങി കുടിക്കാന്‍ കഴിയാത്തവനും ഈ ഗള്‍ഫില്‍ ഉണ്ട് . വ്യാഴാഴ്ച രാത്രി ലഹരി നുണയുവാന്‍ മുന്തിയ ഡാന്‍സ്‌ ബാറുകളില്‍ പോയിരുന്നു ആസ്വധിക്കുന്നവരും ഉണ്ട് അതെ സമയം കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന അമൂല്‍ എന്നോ അല്ലെങ്കില്‍ ഈഗിള്‍ എന്നോ ഓമന പേരിട്ടു വിളിക്കുന്ന ആ ലഹരി ഒരു മൌണ്ടന്‍ ഡ്യൂവോ പെപ്സിയോ ചേര്‍ത്ത് കുടിച്ചു ടി വി യിലെ ഐറ്റം ഡാന്‍സ്‌ കണ്ടു തൃപ്തി അടയുന്നവരും ഉണ്ട് ഈ ഗള്‍ഫില്‍ .

വിശക്കുമ്പോള്‍ ഡ്രൈവ് ഇന്‍ വഴി കയറി വണ്ടിയില്‍ തന്നെ ഇരുന്നു മാക്‌ ടോനല്സിലെ സാന്ഡ് വിച്ച് കഴിക്കുന്നവരും ഉണ്ട് , മാസത്തില്‍ ഒരിക്കല്‍ ശമ്പളം കിട്ടുമ്പോള്‍ അന്നൊരു നല്ല ഹോട്ടലില്‍ കയറി നല്ല ആഹാരം കഴിക്കണം എന്ന് ചിന്തിക്കുന്നവരും ഉണ്ട് ഗള്‍ഫില്‍ ( ഈ രണ്ടു രീതിയും അറിഞ്ഞവന്‍ ആണ് ഞാന്‍ ).. ശീതീകരിച്ച കാറുകളില്‍ ചീറി പായുന്നവരും ഉണ്ട് ഏസി കണ്ടു പിടിക്കും മുന്നേ ഉള്ളത് എന്ന് തോന്നിക്കുന്ന ബസ്സുകളില്‍ ചൂടുകാലങ്ങളില്‍ ചൂള പുരയില്‍ വെച്ച പഴം പോലെ ഉരുകി യാത്ര ചെയ്യുന്നവരും ഉണ്ട് .

ഷെയര്‍ മാര്‍ക്കെറ്റുകളില്‍ നിന്ന് ഷെയറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നവരും ഉണ്ട് അതെ പോലെ തന്നെ മറ്റുള്ളവര്‍ കുടിച്ച് കളഞ്ഞ പെപ്സി ബോട്ടിലുകള്‍ ഒരു കിലോ തികക്കാന്‍ വേണ്ടി ഉള്ള എണ്ണത്തിന് ചവറു കൂമ്പാരങ്ങില്‍ പരതുന്നവരും ഉണ്ട് .ആഴ്ച്ചവസാനങ്ങള്‍ കുടുംബ സുഹൃത്തുക്കളുമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കുശലം പറഞ്ഞു തീര്‍ക്കുന്നവരും ഉണ്ട് നിറ കണ്ണുകളോടെ കുടംബത്തിന്റെ ഫോട്ടോ നോക്കി നെടുവീര്‍പ്പിട്ടു തീര്‍ക്കുന്നവരും ഉണ്ട് .

ആഴ്ചയില്‍ രണ്ടു ദിവസം അവധി ഉള്ളവരും ഉണ്ട് വന്നതിനു ശേഷം അവധി എന്താന്നു അറിയാത്തവരും ഉണ്ട് . ജോലി ചെയ്യുന്ന രാജ്യം മുഴുവന്‍ കണ്ടു ആസ്വദിച്ചവരും ഉണ്ട് റൂമിലേക്കും തിരികെ ജോലി സ്ഥലത്തേക്കും മാത്രം പോകാനും വരാനും മാത്രം അറിയുന്നവരും ഉണ്ട് .. സനഹിയ അഥവാ ഇന്ടസ്ട്രിയല്‍ ഏരിയ ഒരിക്കലും കാണാത്തവരും ഉണ്ട് നാട്ടില്‍ പോകുമ്പോഴും വരുമ്പോഴും അല്ലാതെ സനഹിയ മാത്രമേ കണ്ടിട്ടുള്ളവരും ഉണ്ട് . തന്നാല്‍ ആകുന്നതു മറ്റുള്ളവര്‍ക്ക് സഹായിക്കുന്നവരും ഉണ്ട് അത് പോലെ തന്നെ മറ്റുള്ളവനെ എങ്ങനെ പാര വെച്ച് പുറത്തു ചാടിക്കാം എന്നതില്‍ ബിരുദാനന്തര ബിരുദം എടുതവരും ഉണ്ട് .

ഒരിക്കലും ഒരാളുടെ ജീവിതം കണ്ടിട്ട് ഇങ്ങോട്ട് വരരുത് കാരണം പലര്‍ക്കും ലഭിക്കുന്ന സൌഭാഗ്യങ്ങളും കഷ്ടതകളും പല രീതിയില്‍ ഉള്ളതാകും .... ഗള്‍ഫ്‌ എന്നാല്‍ കഷ്ടപ്പാട് മാത്രം ഉള്ളതുമല്ല അത് പോലെ സുഖം മാത്രം ഉള്ളതുമല്ല


ഷാനു ബിന്‍ മുഹമ്മദ്‌ ഹനീഫ
 




                                        

         


                                                    


അബുദാബിയില്‍ ഉള്ള കൊചാപ്പയുടെ ബോസ്സിന്റെ ഭാര്യയെയും മകളെയും (ആരും സംശയിക്കണ്ടാ കുട്ടി ഒന്നുമല്ല സ്വീറ്റ്‌ സെവേന്റീന്‍ തന്നെ ആണ് ;) ) നാട്ടിലെക്കയച്ചാല്‍ ഒന്ന് കൂടെ നില്‍ക്കാമോ എന്ന് കൊച്ചാപ്പ ചോദിച്ചു ... പിന്നെന്താ കൊച്ചാപ്പ ധൈര്യമായി അയച്ചോ എന്ന് ഞാനും പറഞ്ഞു . ലണ്ടന്‍കാര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് അറച്ചു കാരണം ചെറിയ നിക്കറിട്ടു നടക്കുന്നവരുടെ കൂടെ നടക്കണമല്ലോ എന്നുള്ള ഒരു `ശങ്...ക ... ഭര്‍ത്താവ് സിറിയക്കാരന്‍ ആയത് കൊണ്ടാകാം വേഷം മാന്യമായ പാന്റ്സും കുര്‍ത്ത പോലുള്ളതും ആയിരുന്നു .എയര്‍ പോര്ട്ടീന്നു സ്വീകരിച്ച ശേഷം നേരെ കഴക്കൂട്ടതുള്ള അല്‍ സാജില്‍ കയറ്റി ഇലെമ്മേ കാ കയുമ്മേ ഇലയുടെ പഴച്ചാര്‍ കൊടുത്തു .. അവരെയും കൊണ്ട് എനിക്ക് ഇഷ്ടമുള്ള ഹോട്ടലുകളിലോക്കെ പോയി ഇഷ്ടമുള്ളതൊക്കെ കഴിച്ചു ... ദോഷം പറയരുതല്ലോ നമുക്ക് കട്ടക്ക് നില്‍ക്കാന്‍ പറ്റിയ ടീം ആണ് നല്ല വലിവുള്ള ഇന്ജിനുകള്‍ /.... അങ്ങനെ ഒരു ദിവസം അവരെ മസാല ദോശ കഴിപ്പിക്കനായി ഒരു വെജിറ്റബിള്‍ രെസ്റൊരന്റില്‍ കൊണ്ട് പോയി മസാല ദോശ കഴിച്ചു കൊണ്ടിരുന്നപ്പോ അതെങ്ങനെ ഉണ്ടാക്കുന്നു എന്നവര്‍ക്ക് അറിയണം .. പടച്ചോനെ കൊഴഞ്ഞാ ഞാന്‍ മനസ്സില്‍ പറഞ്ഞു .... എനിക്കാണെങ്കില്‍ മഹാത്മ ഗാന്ധിയെ ഓര്മ ഉള്ളത് കൊണ്ട് ഇന്ഗ്ലീശുകാരെയും ഇന്ഗ്ലീഷ്‌ ഭാഷയെയും വെറുപ്പും ആണ് . ഒടുവില്‍ ബാക്കി ഉള്ളതെല്ലാം പറഞ്ഞു ഒപ്പിച്ചു പക്ഷെ ഉഴുന്നിനു ഇന്ഗ്ലീഷില്‍ എന്ത് പറയും എന്ന് അറിയില്ലായിരുന്നു .... ഹോ ഞാന്‍ കുറെ വിയര്‍ത്തു ഒരു രക്ഷയും ഇല്ല .. വെയിറ്ററെ വിളിച്ചു ചോദിച്ചു അണ്ണൈ ഒരു ഉഴുന്ന് കിടക്കുമാ കൊഞ്ചം പാക്രിതക്ക് ... ഉഴുന്ന് കിട്ടിയാല്‍ കാണിച്ചു കൊടുക്കാം എന്ന് കരുതി ... വെയിറ്റര്‍ പറഞ്ഞു ഇല്ല തമ്പി നാങ്ക ഇത് വേറെ ഇടതിലിരുന്തു മാവ് ആട്ടി താന്‍ ഇങ്കെ കൊണ്ട് വന്നു സമക്കിറെന്‍ ... ആ പ്രതീക്ഷയും പോയി ... 1947 ല്‍ തല ഉയര്‍ത്തിയ ഇന്ത്യക്കാര്‍ക്ക് ഒക്കെ അപമാനമായി ഞാന്‍ അവര്‍ക്ക് മുന്നില്‍ സോറി എനിക്കറിയില്ല അതിന്റെ ഇന്ഗ്ലീഷ്‌ എന്ന് പറഞ്ഞു തല കുനിച്ചു .....

              അല്ല എന്താ അതിന്റെ ഇന്ഗ്ലീഷ്‌ ഇനി ആരെങ്കിലും ചോദിച്ചാലോ ?


 ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

Wednesday, February 20, 2013

 
 



പത്ത് വര്ഷം മുന്‍പ് ആണ് അവളെ ഞാന്‍ ആദ്യമായി അടുത്ത് കണ്ടത് .. അതും ഒമാനില്‍ വെച്ച് . കണ്ടപ്പോ തന്നെ എനിക്കിഷ്ടപെട്ടു അപ്പോള്‍ തന്നെ സ്വന്തം ആക്കണം എന്നും എനിക്ക് തോന്നി .. പക്ഷെ എനിക്കും അവള്‍ക്കുമിടയില്‍ ഒരുപാട് അകലം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു .. പിന്നീട് പലപ്പോഴും കാണുമ്പോഴൊക്കെ ഒരു എന്റെ നെഞ്ചില്‍ ഒരു നെരിപ്പോട് തീര്‍ത്തു അവള്‍ മിന്നി മറയും //// അവള്‍ എന്നില്‍ നിന്ന് അകലുമ്പോള്‍ ഒഴുകി പോകുന...്നതായിട്ടാണ് എനിക്ക് തോന്നാറു ....

ഒരിക്കലെങ്കിലും രണ്ടു കയ്യും നീട്ടി ആലിംഗനം ചെയ്യാന്‍ മനസ്സ് വെമ്പി ... പക്ഷെ അപ്പോഴുമൊക്കെ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു ഇല്ല അതിനുള്ള യോഗ്യത നിനക്ക് ആയിട്ടില്ല .. മനസ്സിനെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ നോക്കി പക്ഷെ കടിഞ്ഞാണിനു ബലം ഇല്ലാഞ്ഞിട്ടോ അതോ മനസ്സിന്റെ ചാഞ്ചാട്ടത്തിനു ശക്തി കൂടിയിട്ടോ കടിഞ്ഞാണ്‍ പല പ്രാവശ്യം പൊട്ടി ... അവളുടെ ആ വെളുത്ത നിറം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു ..

പലപ്പോഴും അവളെ പലരുമായും കണ്ടു എന്നിട്ടും എന്റെ ഇഷ്ട്ടം കുറഞ്ഞില്ല വീണ്ടും കൂടിയതല്ലാതെ ... ഇഷ്ട്ടം ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടെങ്കിലും നിസഹായനായി ഞാന്‍ നോക്കി നില്‍ക്കുന്നു അവള്‍ മറ്റുള്ളവരുമായി കൊഞ്ചി കുഴഞാടുമ്പോള്‍ ...... എന്നെങ്കിലും എനിക്കവളെ സ്വന്തം ആക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു

ഹോ ബെന്സിനോക്കെ ഇപ്പൊ എന്താ വില ... എന്നെങ്കിലും സ്വന്തം ആക്കാന്‍ പറ്റുമോ ആവോ ?


ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ



                                          




ഒലിവ് ഓയില്‍











എന്റെ വപ്പചിയുടെ ജ്യേഷ്ട്ടാ അനിയന്മാരുടെ മക്കളിലും ഉമ്മചിയുടെ സഹോദരങ്ങളുടെ മക്കളുടെ കൂട്ടത്തിലും ഏറ്റവും മൂത്ത കുട്ടി ഞാന്‍ ആയിരുന്നു ... അത് കൊണ്ട് തന്നെ ഒരു തോളുകളില്‍ നിന്ന് തോളുകളിലേക്ക് ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കും .. ഭൂമി ദേവിയെ സ്പര്‍ശിക്കുന്നത് വളരെ ചുരുക്കം മാത്രം ... കുഞ്ഞു നാളില്‍ നല്ല വെളുപ്പായിരുന്നു എനിക്ക് ( സത്യമായിട്ടും ബെടായി അല്ല .. ഒന്ന് വിശ്വാസിക്ക് പ്ലീസ്‌ അല്ലെങ്കില്...‍ വീട്ടിലെ നമ്പര്‍ തരാം വിളിച്ചു ചോദിക്ക് ) അത്യാവശ്യം പ്രവാസികള്‍ ഉള്ള ഒരു കുടുംബം ആണ് എന്റേത് ... ഏതോ സാമദ്രോഹി വീട്ടില്‍ പറഞ്ഞു കൊടുത്തു എന്ന് തോന്നുന്നു ഒലിവു ഓയില്‍ ഇട്ടു സ്ഥിരമായി കുളിപ്പിച്ചാല്‍ കുട്ടിയുടെ നിറം മങ്ങാതെ നില്‍ക്കുമത്രേ ...... ഗള്‍ഫില്‍ നിന്ന് പാട്ട കണക്കിന് ഒലിവു ഓയില്‍ വീട്ടിലേക്കു വരാന്‍ തുടങ്ങി ..... അത് പോലെ എന്റെ ശരീരത്തില്‍ കൂടി ഒഴുകാനും ..... സ്ഥിരമായി അതില്‍ കുളിപ്പിച്ച് എന്റെ നിറം മങ്ങിയപ്പോള്‍ ആരോ പറഞ്ഞു മതി ഇനി വേണ്ടാ ഇത്ര മതി .... ആ തീരുമാനം അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ആഫ്രിക്കക്കാരനെ പോലും കടത്തി വെട്ടിയേനെ ........ കുറച്ചു വലുതായി എന്റെ ഇരുനിറത്തിന്റെ കാര്യം തിരക്കിയപ്പോള്‍ ഉമ്മച്ചി പറഞ്ഞു തന്നത് ...


ഗള്‍ഫില്‍ വന്നതിനു ശേഷമാണു മനസ്സിലായത്‌ ഒലിവു ഓയില്‍ ശരീരത്തിന് ഉള്ളില്‍ പോയാല്‍ നല്ലതാണ് അല്ലാതെ പുറത്തല്ല എന്ന് ... ഇപ്പോഴും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പോകുമ്പോള്‍ ഞാന്‍ ഒലിവു ഓയില്‍ ടിന്നുകളിലേക്ക് ഒന്ന് നോക്കും ഒരു ദീര്‍ഘ നിശ്വാസതോട് കൂടി എന്റെ നിറത്തിലേക്കും


ഉപദേശം :::: വെറുതെ കിട്ടിയാലും ആരും കുട്ടികളെ ഒലിവു ഒയിലി ല്‍കുളിപ്പിക്കരുത്.



ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ

 

ഉമ്മച്ചിയോട് പറഞ്ഞ അവസാനത്തെ കള്ളം








ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്ന സമയം .. എന്ത് ചോദിച്ചാലും ആവശ്യമുള്ളത് ആണെങ്കില്‍ നടത്തി തരാന്‍ ഒരു മടിയും ഇല്ലാത്ത ഉമ്മചിയും അതിനു വേണ്ട കാശ് അയച്ചു തരാന്‍ ഒമാനില്‍ കഷ്ടപെടുന്ന എന്റെ വാപ്പചിയും ... എന്നിട്ടും ഞാന്‍ ......

ഒരു ദിവസം അടുക്കളയില്‍ ഉള്ള മസാല പൊടികള്‍ക്കിടയില്‍ പത്ത് രൂപ ഇരിക്കുന്നത് ഞാന്‍ കണ്ടു .. തലേദിവസമോ അതിനു മുന്നയോ സുഹൃത്തുക്കളില്‍ ആരുടെയോ ...കയ്യില്‍ ഒരു കളര്‍ പേനയുടെ പാക്കറ്റ്‌ ഇരുന്നത് കണ്ടു എനിക്കും വാങ്ങണംന്നു കരുതിയിരിക്കുകയായിരുന്നു .
പൈസ കണ്ട ഞാന്‍ അത് എടുത്തു കൊണ്ട് പോയി കളര്‍ പെന്‍ വാങ്ങിച്ചു വീട്ടില്‍ കൊണ്ട് വന്നു ആരുടെതാട ഇത് എന്ന ചോദ്യത്തിന് കൂട്ടുകാരന്റെത് എന്ന് ഉത്തരവും നല്‍കി . പൈസ എടുത്തതിന്റെ പിറ്റേന്നാണ് ഉമ്മച്ചി എന്തോ ആവശ്യത്തിന് പൈസ നോക്കിയത് കാണ്മാനില്ല ... എന്റടുത്തു വന്നു ചോദിച്ചു മോനെ അവിടെ വെച്ചിരുന്ന പൈസ എടുത്തോ .... ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ പറഞ്ഞു ഇല്ല ഉമ്മച്ചി ഞാന്‍ എടുത്തില്ല ...വീണ്ടും ഉമ്മച്ചി ചോദിച്ചു സത്യം പറയ്‌ എടുത്തെങ്കില്‍ .. എനിക്ക് അപ്പൊ തോന്നിയ ഏതോ ഒരു സത്യവും ചെയ്തു കുറെ മുതല കണ്ണീരും ഒഴുക്കി .. ഉമ്മച്ചി അത് വിശ്വസിച്ചു .

പക്ഷെ എന്നെ വിശ്വസിച്ചത് കൊണ്ട് തന്നെ എന്റെ മനസമാധാനം നഷ്ടപെട്ടു രണ്ടു കുറ്റം ആണ് ചെയ്തത് ഒന്ന് മോഷ്ടിച്ചു രണ്ടു ഉമ്മചിയോടു കള്ളം പറഞ്ഞു ... അതിലെല്ലാം ഉപരി ഞാന്‍ എടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ ഉമ്മചിയുടെ സംശയം നേരെ അവിടെ ജോലിക്ക് വന്നിരുന്ന ചേച്ചിയുടെ നേര്‍ക്കായി എങ്കിലും ഉമ്മച്ചി ഒന്നും ചോദിച്ചില്ല .. അത്രയ്ക്ക് വിശ്വാസം ഉള്ള ഉമ്മചിയോടു കള്ളം പറഞ്ഞതില്‍ ഞാന്‍ അകെ അസ്വസ്ഥനാകാന്‍ തുടങ്ങി .... ഒടുവില്‍ അടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ഞാന്‍ ഉമ്മചിയോടു കരഞ്ഞു കൊണ്ട് കാര്യം തുറന്നു പറഞ്ഞു .

ഒന്നേ ചോദിച്ചുള്ളൂ ഉമ്മച്ചി ഈ ആവശ്യം നീ പറഞ്ഞിരുന്നെകില്‍ ഞാന്‍ സാധിച്ചു തരില്ലായിരുന്നോ ? തരുമായിരുന്നു അതെനിക്ക് തന്നെ അറിയാം പക്ഷെ എന്നിട്ടും ഏതു നശിച്ച സമയത്താണോ എന്തോ എനിക്കത് ചെയ്യാന്‍ തോന്നിയത് ...

അതിനു ശേഷം ഞാന്‍ എന്റെ ഉമ്മചിയോടു ഇത് വരെ കള്ളം പറഞ്ഞിട്ടില്ല ...മരണം വരെ അതുണ്ടാകരുതെ എന്ന് സര്‍വെശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട് ..



ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ

ഗള്‍ഫിലെ ആദ്യത്തെ ആക്സിടന്റ്റ്‌








ഒമാനിലെ അല്‍ ഗൂബ്ര റൌണ്ട് എബൌട്ടില്‍ വെച്ചാണ് എന്റെ ആദ്യത്തെ ആക്സിടന്റ്റ്‌ ഉണ്ടായത് ... അവിടെ സിഗ്നല്‍ സ്ഥാപിച്ച ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവിച്ചത് .... റൌണ്ട് എബൌട്ട് എത്താറായപ്പോള്‍ ചുവപ്പ് മാറി മഞ്ഞ കത്താനും അണയാനും തുടങ്ങി . എന്റെ മുന്നില്‍ ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ , അവര്‍ റൌണ്ട് എബൌട്ടിലേക്ക് കടന്നു ഞാന്‍ കരുതി അവര്‍ പോകും എനി...ക്ക് കൂടെ പോകാന്‍ സമയം കിട്ടും പക്ഷെ സ്റ്റോപ്പ്‌ ലൈന്‍ കഴിഞ്ഞിട്ട് അവര്‍ ഒരു ചവിട്ട് അങ്ങ് ചവിട്ടി ...ഞാനും ചവിട്ടി പക്ഷെ അനുസരണ ഇല്ലാത്ത എന്റെ വണ്ടി നിന്നില്ല ദര്‍ബാര്‍ രാഗത്തില്‍ ഒരു അലക്ക് അലക്കി പടേ ന്നു ഒരു സമണ്ട് കേട്ട് ഞാന്‍ ഞെട്ടി .... ഉറക്കത്തില്‍ കട്ടിലീന്നു വീണത്‌ പോലെ തോന്നി .


ആ തോന്നല്‍ തീരും മുന്നേ എന്റെ പിന്നില്‍ ഹരി മുരളീരവം രാഗത്തില്‍ വേറെ ഒരു സൌണ്ട് കേട്ട് ട്ടപ്പേ .. കുറച്ചു നിമിഷങ്ങള്‍ എടുത്തു ആ സുഖത്തില്‍ നിന്ന് മോചിതനാകാന്‍ ... ഇറങ്ങി നോക്കിയപ്പോള്‍ ഒരു സായിപ്പിന്റെ പുത്തന്‍ പുതിയ പീച്യൂറ്റ്‌ വണ്ടി ചന്ദനത്തിരി കത്തിച്ചു വെച്ച പോലെ നിന്ന് പുകയുന്നു .. ഇറങ്ങിയ ഉടനെ അങ്ങേരു ചോദിച്ചു why she stopped there ..... ഞാന്‍ പറഞ്ഞു go and ask her എനിക്ക് ഇന്ഗ്ലീഷ്‌കാരെയും ഇന്ഗ്ലീഷ് എന്ന ഭാഷയെയും വെറുപ്പ്‌ ആണ് . എന്നിട്ടും ഞാനങ്ങു പറഞ്ഞു .... ;) ...... അഞ്ചു മിനിട്ടായില്ല മിന്നാരത്തില്‍ ജഗതി പറഞ്ഞ പോലെ ആ നിലവിളി ശബ്ദവും ഇട്ടു കൊണ്ട് എമാന്മാര്‍ വന്നു ... ഞാന്‍ കിട് കിടെ വിറക്കാന്‍ തുടങ്ങി പടച്ചോനെ വണ്ടിയുടെ മുന്നും പിന്നും കാറ് കേറിയ മാക്രി പോലെ ആയി .. മിക്കവാറും ഈ മാസം നാട്ടീന്നു ഇങ്ങോട്ട് പൈസ വരുത്തേണ്ടി വരും ഒരു നിമിഷം കൊണ്ട് ഒരു ഒന്ന് ഒന്നര ചിന്തകള്‍ തലയിലൂടെ കയറി ഇറങ്ങി പോയി .
പോലീസ്‌ വന്ന ഉടന്‍ പറഞ്ഞു ബ്ലോക്ക്‌ ആക്കാതെ വണ്ടികള്‍ സൈഡിലേക്ക് മാറ്റി ഇടൂ ... അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കയറി വണ്ടികള്‍ സൈഡിലേക്ക് മാറ്റി ഇട്ടു ,, സായിപ്പിനും ശ്രീലങ്കിക്കുംഅറബ് അറിയില്ല ദൈവാധീനം കൊണ്ട് പോലീസുകാരന് ഇന്ഗ്ലീഷും അറിയില്ല .

അത്യാവശ്യം അറബ് ഒക്കെ ഗഫൂര്‍ക്കയുടെ കയ്യീന്ന് ഞമ്മള്‍ പടിചീനു ,,,
കള്ള് കുടിയന്മാര്‍ ഒന്നാം തിയതി നിന്ന് വിറയ്ക്കുന്ന പോലെ ഞാന്‍ നിന്ന് വിറച്ചു ... പോലീസുകാരന്റെ വാക്ക് കേട്ടപ്പോള്‍ ആണ് എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയത് ....... പോലീസ്‌ പറഞ്ഞു നീ എന്തിനാ പേടിക്കുന്നത് എനിക്കറിയാം എന്താ സംഭവിച്ചത് എന്ന് പിന്നിലെ സായിപ്പിന്റ വണ്ടി നിന്നെ വന്നു ഇടിച്ചു നെ നിരങ്ങി പോയി മുന്നിലെ വണ്ടിയില്‍ ഇടിച്ചു അതല്ലേ ഉണ്ടായതു ...... അങ്ങനെ അല്ല എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് വിഷമം ആകും എന്ന് കരുതി ഞാന്‍ പറഞ്ഞു അതെ അങ്ങനെ തന്നെയാണ് .... പോലീസ്‌ പറഞ്ഞു ഒന്നും പേടിക്കണ്ടാ നിന്റെ വണ്ടി സായിപ്പിന്റെ വണ്ടിയുടെ ഇന്‍ഷുറന്‍സ് കമ്പനി ശെരി ആക്കി തരും ,,,... പോലീസിനു ഒരു ശുക്രന്‍ അടിച്ചു ഞാന്‍ അവിടുന്ന് സ്കൂട്ടായി ...



ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

എന്റെ തന്നെ അഹങ്കാരം ...



എന്റെ തന്നെ അഹങ്കാരം ...

ഒരു തമാശക്ക് ഞാന്‍ ചെയ്തതാണ് എനിക്ക് തന്നെ വിനയായത് ... ഞങ്ങളുടെ വണ്ടിയുടെ നമ്പര്‍ kl 16 E 5009 ഞാന്‍ അതെ ഫോണ്ടില്‍ അതെ വലിപ്പത്തില്‍ തൊട്ടു താഴെ hopeful 2009 എന്ന് എഴുതിവെച്ചു ,, ദൂരെ നിന്ന് കാണുന്നവര്‍ക്ക് വട്ടാ...യി ഒരു വണ്ടിക്കു രണ്ടു നമ്പരോ .. അത് കാണുമ്പോള്‍ എനിക്ക് ചിരി ആയിരുന്നു ,,,,എന്റെ നാടായാ വര്‍ക്കലയില്‍ ഉള്ള പോലീസ്‌ തന്നെ പിടിക്കും എന്നാണു കരുതിയത്‌ പിടിച്ചാല്‍ കമിഴ്ന്നടിച്ചു കാലില്‍ വീണെങ്കിലും ഊരിപ്പോകാം എന്ന് കരുതി

അങ്ങനെ ഇരിക്കെ ഞാനും എന്റെ സുഹൃത്തും അമ്മയും കൂടെ തിരുവനന്തപുരത്തേക്ക് പോയി ഏകദേശം അമ്പതു കിലോമീറ്റര്‍ ഉണ്ട് വര്‍ക്കലയില്‍ നിന്ന് ..എന്റെ അഹങ്കാരം //
ആറ്റിങ്ങല്‍ എത്താറായപ്പോള്‍ ആര്‍. റ്റി . ഓ വണ്ടികള്‍ ചെക്ക്‌ ചെയ്യുന്നു .. സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടിരുന്നത് കൊണ്ടും പുതിയ വണ്ടിയുടെ ബുക്കും പെപ്പെഴ്സും കറക്റ്റ്‌ ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ടും വണ്ടി നിര്‍ത്തും മുന്നേ പൊയ്ക്കൊള്ളാന്‍ പറഞ്ഞു . ഞാന്‍ വണ്ടി മുന്നോട്ടെടുത്തു സൈഡ് ഗ്ലാസ്സില്‍ കൂടി നോക്കുമ്പോള്‍ പുള്ളി എന്റെ വണ്ടിയുടെ പിന്നില്‍ നോക്കിയിട്ട് എന്തോ വയര്‍ലെസ്സില്‍ സംസാരിക്കുന്നത് കണ്ടു . അപ്പോഴേ എനിക്ക് തോന്നി കണ്ട്രോള്‍ റൂമില്‍ വിളിച്ചു പാല് അടുപ്പത് വെക്കാന്‍ പറഞ്ഞതായിരിക്കും എനിക്ക് പണി തരാന്‍

ആറാമിന്ദ്രിയം ഇല്ലാഞ്ഞിട്ടും എനിക്കെന്തോ ഒരു ബെടക്ക് മണം ഫീല്‍ ചെയ്തു .. എന്നിട്ടും ഞാന്‍ വണ്ടി മുന്നോട്ടെടുത്തു ,കറക്റ്റ്‌ ആറ്റിങ്ങല്‍ ജങ്ക്ഷന്‍ എത്തിയപ്പോള്‍ ഒരു പോലീസ് വണ്ടി സിനിമാ സ്റ്റൈലില്‍ മുന്നില്‍ കൊണ്ട് ബ്രേക്ക്‌ ഇട്ടു നിര്‍ത്തി . വണ്ടിയില്‍ നിന്ന് ഒരു പോലീസുകാരന്‍ ഇറങ്ങി എന്റെ വണ്ടിയുടെ പിന്നിലേക്ക്‌ ഓടി ഉണ്ട് സാറേ എന്ന് വിളിച്ചു പറഞ്ഞു . ഉടന്‍ സി ഐ ഇറങ്ങി ഡിക്ഷ്ണറി തുറന്നു എന്നോട് ചോദിച്ചു എന്താടാ ഇത് ഞാന്‍ പറഞ്ഞു സാര്‍ ഹോപ്ഫുല്‍ ..... നിന്റെ ഒരു !@#%$^%^&&* (ഈ തെറിക്കു എഴുത്ത് ഭാഷ ഇല്ലാത്തതിനാല്‍ എഴുതുന്നില്ല ആദ്യം ഫീല്‍ ചെയ്ത ബെടക്ക് മണം ഈ തെറിയുടെതായിരുന്നു )ഹോപ്ഫുല്‍ ഇതിനു എത്രയാണ് പിഴ എന്ന് അറിയാമോടാ പതിനായിരം ആണ് മാത്രമല്ല ഗോതമ്പുണ്ടയും റൈസ്‌ ജ്യൂസും കഴിക്കാന്‍ ഉള്ള ഭാഗ്യവും ... ,,, ഞാന്‍ പറഞ്ഞു സാര്‍ ഇപ്പോള്‍ തന്നെ ഉരിച്ചു കളയാം ...


ആരാന്റമ്മക്ക് ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ചേല്‍ ഉള്ളത് കൊണ്ട് അവിടെ ആലുവ മണപ്പുറത്ത് വരുന്ന അത്ര ആള്‍ ഇല്ലെങ്കില്‍ നല്ലൊരു ജനക്കൂട്ടം ഉണ്ടായി .കൊട്ടേഷന്‍ ടീമിനെയോ അല്ലെങ്കില്‍ കള്ളകടത്തോ പിടിച്ചതാണ് എന്ന് കരുതിയാണ് പരക്കം പാഞ്ഞു അവര്‍ വന്നത് .
അപ്പോഴേക്കും എന്റെ സുഹൃത്തിന്റെ അമ്മ വണ്ടിയില്‍ ന്‍ നിന്ന് ഇറങ്ങി . കുടുംബത്തില്‍ പിറന്ന സി ഐ ആയതു കൊണ്ട് അതിനു ശേഷം അയാള്‍ ചീത്ത വിളിച്ചില്ല .. ഞാന്‍ വലിച്ചുരിച്ചു കളഞ്ഞതിനു ശേഷം അയാള്‍ പറഞ്ഞു ഇനി മേലില്‍ ആവര്‍ത്തിക്കരുത് ,,,, ശെരി സാര്‍ എന്ന് പറഞ്ഞു ഞാന്‍ വണ്ടി മുന്നിലേക്ക്‌ എടുത്തു ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ അടുത്ത ടീം ..എസ് ഐ കൈ കാണിച്ചു ... എന്നിട്ട് കൊന്‍സ്ടബിളിനോട് പറഞ്ഞു പോയി നോക്കെടോ അയാള്‍ എന്തോ ലോകത്തിലെ ഏറ്റവും വലിയ കുറ്റം കണ്ടുപിടിക്കാന്‍ എന്ന രീതിയില്‍ പിന്നിലേക്ക്‌ പോയി ... ആ സമയത്ത് എനിക്ക് മമ്മൂട്ടി നടക്കുമ്പോള്‍ ഉള്ള ട്യൂണ്‍ ഓര്മ വന്നു

ട ട്ടാ ട്ടാ ടാടട്ടാ ട ട്ടാ ട്ടാ ടാടട്ടാ .ടുനുനുനുനുന്‍
പോയപ്പോള്‍ ഉള്ള ഒരു ശുഷ്ക്കാന്തി നോക്കി വന്നപ്പോ അയാള്‍ക്കില്ലായിരുന്നു വളരെ വ്യസനത്തോടെ പറഞ്ഞു ഒന്നുമില്ല സാറേ ..എസ് ഐ അപ്പോള്‍ തന്നെ വയര്‍ലെസ്സ്‌ എടുത്തു വിളിച്ചു കണ്ട്രോള്‍ റൂം കണ്ട്രോള്‍ റൂം kl16E 50009 cleard ,, എന്നിട്ട് എന്നോട് പറഞ്ഞു പൊയ്ക്കൊള്ളന്‍ .. എനിക്ക് ആ മുട്ടിടി ഇപ്പോഴും മാറിയിട്ടില്ല ,,, പടച്ചോനെ നീ കാത്തു ...... അല്ല അങ്ങേരയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് കണ്ടാല്‍ ആര്‍ക്കും കൈ ചൊറിയും എനിക്കിട്ടു ഒന്ന് തരാന്‍....



ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

                                                 


ഒരു സാധാരണ പ്രാവാസി ആയ എന്റെ ചില ഇഷ്ടങ്ങള്‍

1) മരുഭൂമിയും ,കൂറ്റന്‍ കെട്ടിടങ്ങളും നിര നിരയായി നില്‍ക്കുന്ന
 ഈന്തപനകളും കാണാന്‍ ഇഷ്ടമാണ് ... (അത് കാണുമ്പോഴാണ്
 ഞാനും ഗള്‍ഫില്‍ ആണ് എന്നുള്ള ഒരു ചിന്ത ഉണ്ടാകുന്നത് )

2) ഹൈപ്പര്‍ മാര്‍ക്കെറ്റുകളില്‍ കയറി അറബ് പാട്ടുകള്‍ കേട്ട് കൊണ്ട്
 അവിടെ ഉള്ളതിന്റെയൊക്കെ വില നോക്കി ഇഷ്ടപ്പെട്ടു
 തിരിച്ചിറങ്ങാന്‍ ഇഷ്ടമാണ്.

3) വ്യാഴാച്ചകളില്‍ ജോലി കഴിഞ്ഞതിനു ശേഷം നാളെ ഒഴിവു ആണല്ലോ
 എന്നോര്‍ത്ത് സുഹൃത്തുക്കളോട് വൈകിട്ടെന്താ പരിപാടി എന്ന്
 ചോദിച്ചു (സംശയിക്കണ്ടാ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇല്ല )
വെള്ളിയാഴ്ച വെളുക്കുവോളം സൊറ പറഞ്ഞിരിക്കാന്‍ കൊതി
 ആണ്

4) ചുട്ടു പഴുത്ത് കിടക്കുന്ന മരുഭൂമിയില്‍ ആദ്യ മഴ പെയ്യുമ്പോള്‍
 ഉണ്ടാകുന്ന ഒരു ഗന്ധം ഇഷ്ടമാണ്

5 ) വണ്ടിയില്‍ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ച് (അതും മനസ്സിലാകാത്ത
 ഭാഷയിലെത് ) ഗ്ലാസ്‌ താഴ്ത്തി വെച്ച് ഡ്രൈവ്‌
 ചെയ്തോണ്ടിരിക്കാന്‍ ഒരുപാടു ഇഷ്ടമാണ് ... എത്ര ആയിരം
 കിലോമീറ്റര്‍ ആയാലും മടുക്കാറില്ല .

6) അവധി ദിവസങ്ങളില്‍ അലാറത്തെ വെല്ലു വിളിച്ചു ശീതീകരിച്ച
 മുറിയില്‍ കമ്പിളിടെ അടിയില്‍ നടക്കാവുന്നതും
 നടക്കാന്‍ സാധ്യത ഇല്ലാത്തതുമായ സ്വപ്നം കാണാന്‍ ഇഷ്ടമാണ്

7) വല്ലപ്പോഴുമെങ്കിലും അറബിക് ഹോട്ടലില്‍ കയറി വായില്‍
 കൊള്ളാത്ത പേരുകള്‍ ഉള്ള ഭക്ഷണം കഴിച്ചു മനസ്സിനെ
 നീ ഒരു അറബ് നാട്ടില്‍ ആണ് എന്ന് സമാധാനിപ്പിക്കാന്‍ ഇഷ്ടമാണ്
(ഇന്ന് മിക്ക ആഹാരങ്ങളും നാട്ടില്‍ കിട്ടുമെന്കിലും ഒരു ഫീല്‍
 കിട്ടില്ല)

8)ഒട്ടകത്തെ കറക്കുന്നത് കാണാന്‍ ഇഷ്ടമാണ് ...(പക്ഷെ കറക്കാന്‍
 ഇഷ്ടമല്ല )

9) ഒരു കഷ്ടപാടിന്റെയും വേദനയുടെയും കാലഘട്ടം ഉണ്ടായിരുന്നത്
 കൊണ്ട് തന്നെ നമ്മളേക്കാളും കഷ്ടപെടുന്നവരെ കാണുമ്പോള്‍
 നമുക്ക് തന്ന സൌഭാഗ്യങ്ങള്‍ ഓര്‍ത്തു ദൈവത്തെ സ്തുതിക്കാന്‍
 ഇഷ്ടമാണ് .

10) പറന്നു പോകുന്ന വിമാനത്തെ നോക്കി എന്നാണു അതില്‍
 പറക്കുന്നത് എന്നോര്‍ത്ത് ഒരു നൂറേ നൂറിന്റെ നെടുവീര്‍പ്പിട്ടു
 നാടിനെ സ്വപ്നം കാണാന്‍ ഇഷ്ടമാണ് .

11) അവസാനം എന്നെന്നും എവിടെയെന്നും അറിയാത്ത പ്രവാസ തോണിയില്‍ കര അടുപ്പിക്കാനുള്ള വ്യഗ്രതയില്‍ ഉള്ള തുഴചിലും
 എനിക്കിഷ്ടമാണ് ... (അത് എന്ന് സാധ്യമാകും എന്നറിയില്ലെങ്കില്‍
 കൂടി )


                                                           
       ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

Tuesday, February 19, 2013



പതിനൊന്നു വര്ഷം മുന്നേ ഇലക്ട്രോണിക് ത്രാസ്‌ സ്വര്‍ണക്കടയില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ .... നമ്മുടെ നാട്ടില്‍ പച്ചക്കറി വാങ്ങാന്‍ പോയാല്‍ ഒരു കിലോ തക്കാളി തൂക്കിയാല്‍ അതികം ആണെങ്കില്‍ ഒരു മൂന്നു നാലു തവണ വലിപ്പം മാറ്റി ഇട്ടു ന...ോക്കി ഏറ്റവും കുറഞ്ഞ വ്യത്യാസമുള്ള തക്കാളി ആയിരിക്കും ഒടുവില്‍ അതില്‍ ഇടുക ... ആ ഒരു ഓര്‍മയും ആയി ഞാന്‍ ഒമാനില്‍ എത്തി .. ഒരു ദിവസം കമ്പനിയിലെ കൂക്ക് വര്‍ഗീസ്‌ ചേട്ടന്‍ എന്നോട് ചോദിച്ചൂ ഒരു കിലോ വെളുത്തുള്ളി വാങ്ങി തരാന്‍ പറ്റുമോ .. പരോപകാരി ആയതിനാലും അതിനു വേറെ ചിലവില്ലതതിനാലും ഞാന്‍ ഒകെ പറഞ്ഞു ... ക്യാമ്പില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ഷോട്ട് കട്ടില്‍ നടന്നാല്‍ സഫീര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആയി ... ഞാന്‍ ഉള്ളില്‍ കയറി പ്ളാസ്റ്റിക് കവര്‍ എടുത്ത് വെളുത്തുള്ളി നിറച്ചു അതിനു ശേഷം തൂക്കാന്‍ ആയി ഇലക്ട്രോണിക് ത്രാസ്സില്‍ വെച്ച് .... പണ്ടാരടങ്ങാന്‍ ഞാന്‍ എന്തൊക്കെ ചെയ്തിട്ടും കറക്റ്റ്‌ ഒരു കിലോ ആകുന്നില്ല ഒന്നുകില്‍ അങ്ങോട്ട്‌ അല്ലേല്‍ ഇങ്ങോട്ട് ..

ഒടുവില്‍ എന്റെ ബുദ്ധി പ്രവര്‍ത്തിച്ചു ,,,, ഞാന്‍ വെളുതള്ളി തൊലി മാറ്റി അല്ലി ബൈ അല്ലീസ്‌ പൊളിച്ചിടാന്‍ തുടങ്ങി ... എന്റെ ആത്മാര്‍ഥത കണ്ടിട്ടോ അതോ ഇവന്‍ ഏതു ഡോഗ് ഫോരെസ്റ്റില്‍ നിന്ന് വന്നവനടാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടോ സെയില്‍സ്മാന്‍ അടുത്ത് വന്നു പറഞ്ഞു നീ എത്രയാണോ എടുക്കുന്നത് അതിന്റെ പൈസ മാത്രമേ എടുക്കൂ അല്ലാതെ കഷ്ടപ്പെട്ട് ഒരു കിലോ ആക്കണ്ടാ .......... നാട്ടുകാരുടെ ഇടയില്‍ സൈകിളീന്നു വീഴുമ്പോള്‍ ഉള്ള ഒരു ചിരിയും ചിരിച്ചു ഞാന്‍ ആ സീന്‍ വിട്ടു നൈസിനു സ്കൂട്ട് ആയി ......


ഷാനു ബിന്‍ മുഹമ്മദ് ഹനീഫ



----------------------

Wednesday, January 30, 2013

ഗള്‍ഫ്‌ ...




സ്വപ്നങ്ങളാല്‍ നെയ്തൊരു ലോകം
ചിന്തിച്ചു തുടങ്ങി ഞാനന്ന്
മരുഭൂമിതന്‍ നെഞ്ചിലെക്കായി
പറന്നു ഞാന്‍ ആകാശപക്ഷിയിലേറീ
എത്തി മരുഭൂമി തന്‍ നടുവിലായി

പൊള്ളുന്ന വെയിലും ഇരുമ്പിന്റെ കനവും
തെല്ലും ഭയന്നില്ല എന്റെ മനസ്സ്
... പതിനാറു ആളുകള്‍ തങ്ങും മുറിയതില്‍
ഉറങ്ങി ഞാന്‍ ഉമ്മച്ചിയുടെ തഴുകലില്‍

പാചക ക്കാരന്റെ വിയര്‍പ്പ് ഇറ്റ് വീണ
ഡാലും ചപ്പാത്തിയും
അമ്മതന്‍ ഊട്ടലില്‍ മറക്കാന്‍ ശ്രമിച്ചു
ഹയവാന്‍ ഹിമാര്‍ എന്ന മിസ്രിയുടെ വിളികള്‍
ഉണ്ണിയെ പോന്നോമനെ എന്നുള്ള വിളികള്‍ ആയി മാറ്റി

ദുഖവും വിഷമവും ഉള്ളു നിറയുമ്പോഴും
സുഖമാണ് ഉമ്മച്ചി എന്ന് ചൊല്ലുവാന്‍ ശ്രമിച്ചു
ശരീരത്തിന്‍ ഊഷ്മാവ് വ്യത്യസപെട്ടാല്‍
സ്വരത്തിലൂടെ തിരിച്ചറിയും എന്‍ ഉമ്മ

ആദ്യ വേതനം നാട്ടിലേക്കയച്ച രാത്രിയില്‍
ഉറങ്ങി ഞാന്‍ സാമ്രാജ്യം വെട്ടിപിടിച്ച പോല്‍
വര്‍ഷങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവായി ബാപ്പയായി

സ്നേഹിക്കാനും സ്നേഹിക്കപെടാനും
ആളുകള്‍ കൂടുതലായി
പതിനൊന്നു വര്ഷം മുന്‍പ് തുഴഞ്ഞു
തുടങ്ങിയൊരു നൌക
ഇന്നും ഞാന്‍ തുഴയുന്നു തീരം എവിടെന്നറിയാതെ

                                                                  ഷാനു ബിന്‍ മുഹമ്മദ് ഹനീഫ