Wednesday, August 14, 2013





വിശന്നു കത്തി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആഹാരത്തില്‍ മണ്ണ് വീണാല്‍ ഉണ്ടാകുന്ന ഒരു അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല ... ഒമാനില്‍ ഇബ്രി എന്നാ സ്ഥലത്ത് നിന്നും വീണ്ടും നൂറു കിലോമീറ്റര്‍ ദൂരെ ഒരു സ്ഥലത്ത് ഞങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു ..... റോഡ്‌ സൈഡില്‍ കുഴി കുഴിച്ച് കൊണ്ക്രീറ്റ്‌ ചെയ്തു അതില്‍ പരസ്യ ബോഡുകള്‍ സ്ഥാപിക്കല്‍ ആണ് ജോലി ... പൊരി വെയിലത്ത്‌ പിക്കാസു കൊണ്ട് കുഴി കുഴിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു പന്ത്രണ്ടു മണി ആകും മുന്നേ വയറ്റീന്നു വിളി തുടങ്ങി ഒന്നുമില്ലേ മോനെ ഇങ്ങോട്ടയക്കാന്‍ ..... തലേദിവസം മൂന്നര മണിക്ക് ചോര്‍ കൊണ്ട് വന്ന ഫോര്മാനോട് അറിയാവുന്ന ഭാഷയില്‍ തട്ടി കയറിയിരുന്നു .... ഞങ്ങള്‍ ഒരു മണിക്കാണ് ലഞ്ച് കഴിക്കാറുള്ളത് എന്നും അല്ലാതെ വൈകിട്ടല്ല എന്നും അയാളോട് അറിയാവുന്ന ഭാഷയില്‍ പറഞ്ഞിരുന്നു എന്ന് മാത്രമല്ല വാശിക്ക് ഞങ്ങള്‍ ആരും കഴിച്ചതും ഇല്ല .....

അത് കൊണ്ട് തന്നെ ഒരു മണി ആയപ്പോള്‍ ചിക്കന്‍ ബിരിയാണിയും വാങ്ങി ഫോര്‍മാന്‍ വന്നു ..... ഞങ്ങള്‍ നാല് പേര് കൊണ്ക്രീട്ടു കുഴച്ചു കൊണ്ടിരിക്കുന്നു .... നാല് പേര്‍ ഒരുമിച്ചു നിര്‍ത്തിയാല്‍ കൊണ്ക്രീറ്റ്‌ കട്ട പിടിക്കും അതിനാല്‍ വിശപ്പുള്ള രണ്ടു പേര്‍ ആദ്യം പോയി കഴിക്കാന്‍ പറഞ്ഞു ... ഒരു സംശയവും വേണ്ടാ അതില്‍ ഒന്ന് ഞാന്‍ തന്നെ ആയിരുന്നു ... അപ്പൊ നിങ്ങള്ക്ക് സംശയം ഉണ്ടാകും റെഡി മിക്സ് ആ നാട്ടില്‍ ഇല്ലേ എന്ന് ,, ഉണ്ട് ആവശ്യം പോലെ ഉണ്ട് പക്ഷെ മാട് പോലെ പണി എടുക്കുന്ന ഞങ്ങള്‍ക്ക് ഒരു മാസം തരുന്ന ശമ്പളം വേണം അതിനെ ഒരു ദിവസത്തേക്ക് കൊണ്ട് വരാന്‍ ..... അങ്ങനെ ചോറും എടുത്തു ഞാനും ത്രിശൂര്‍ക്കാരന്‍ ബാബുവും കൂടി മണ്ണില്‍ ഇരുന്നു പൊതി തുറന്നു ........ വിയര്‍ത്തു കുളിച്ചു നിന്നപ്പോള്‍ വീശാതിരുന്ന ഒരുമന്ദമാരുതന്‍ ഒരു വീശങ്ങട് വീശി ... ചോറ് നിറയെ മണ്ണായി ... സാധാരണ മരുഭൂമികളില്‍ പണിക്ക് പോകുമ്പോ കൂടെ ഒരു വലിയ ബെഡ് ഷീറ്റ് പലരും കരുതാറുണ്ട് ... ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മള്‍ ആവി പിടിക്കുന്ന പോലെ അത് മുകളിലൂടെ ഇട്ടു പെട്ടന്ന് ആഹാരം കഴിക്കാന്‍ കാരണം പൊടിക്കാറ്റു ആഞ്ഞു വീശിയാല്‍ അന്ന് പട്ടിണി ആകും ///// ആ സമയങ്ങളില്‍ മനസ്സിലാകും കുറെ പണവുമായി മരുഭൂമിയില്‍ തിന്നാല്‍ വിശപ്പ്‌ മാറില്ല അതിനു ആഹാരം തന്നെ വേണം .. അത് തരാന്‍ ആരെങ്കിലും വേണം ...

വിശന്നു പൊരിഞ്ഞു നിന്ന എന്റെ ചോറില്‍ വീണ മണ്ണ് ഒടുവില്‍ പകുതി നീക്കി കളഞ്ഞ് ഉള്ളത് വേഗം കഴിച്ച് താല്‍കാലികമായി ഒരു ആശ്വാസം കൊടുത്തു വയറിനു ...

No comments:

Post a Comment