Thursday, September 12, 2013



മുന്‍ കോപം


എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ് മുന്‍ കോപം ... രണ്ടാമത് ഒരുപാട് സ്നേഹമുല്ലവരോടുള്ള അമിതമായ ഇടപെടല്‍ . സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല .. കപട സ്നേഹം എന്നൊന്ന് എന്റെ സ്വഭാവത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല .. ...പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .... ഇന്നല്ലാഹ മ അ സ്വാബിരീന്‍ (ക്ഷമിക്കുന്നവന്റെ കൂടെയാണ് അല്ലാഹു ) എന്നുള്ള ഖുര്‍... ആന്‍ വചനം മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .. പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല ..വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും ... എന്റെ ഭാര്യക്കായാലും ഉമ്മച്ചിക്കയാലും എന്നില്‍ ഇഷ്ടപെടാത്ത ഒരു കാര്യവും അത് മാത്രം ആണ് ... പിന്നെയുള്ളത് ഒരുപടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചില സമയങ്ങളില്‍ കൈ വിട്ടു പോകും ... അതവരോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്ന് ചിലര്‍ പെട്ടന്ന് തിരിച്ചറിയും ചിലര്‍ ഒരുപാട് നാളുകള്‍ക്കു ശേഷവും ചിലര്‍ അത് മനസ്സിലാക്കുകയും ഇല്ല ....

ഫേസ് ബുക്കില്‍ ആയാല്‍ പോലും ചില വാര്‍ത്തകളോ സ്റ്റ്ടസുകളോ കാണുമ്പോള്‍ അറിയാതെ നിയന്ത്രണം വിട്ടു പോകും .. വിവേകത്തെക്കള്‍ വികാരത്തോട് കൂടി പലപ്പോഴും പെരുമാറിയിട്ടുണ്ട് ..എങ്കിലും തെറ്റ് പറ്റി എന്ന് മനസ്സിലായാല്‍ മാപ്പ് പറയാനും ക്ഷമ ചോദിക്കാനും ആമാന്തിക്കാറില്ല എന്നാണു എന്റെ വിശ്വാസം ..വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ല എന്ന് ഞാന്‍ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തില്‍ അത് നടപ്പിലാക്കാന്‍ കഴിയാറില്ല. ഒരു കൈ കൊണ്ട് കാരണത് അടിച്ചിട്ട് മറുകൈ കൊണ്ട് തടവിയാല്‍ ആ വേദന പോകില്ല എന്ന് എനിക്ക് നല്ലത് പോലെ അറിയാം ... എല്ലാം അറിഞ്ഞിട്ടും നീ എന്തേ മാറാത്തെ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു ....


Shanu Bin Mohammed Haneefa

No comments:

Post a Comment