Sunday, December 9, 2012

ഗള്‍ഫ്‌ ജീവിതവും ഒമാനും ഒന്‍പതാം ഭാഗം


  
                                  





അങ്ങനെ കമ്പനിയില്‍ നിന്ന് ആളു പൈസയുമായി വന്നു ബില്ലടച്ചു എന്റെ ലൈസന്‍സും ഐ ഡി കാര്‍ഡും തിരികെ വാങ്ങി ,, എന്നിട്ട് എന്നെയും കൊണ്ട് ഒമാന്റെ തലസ്ഥാനവും ഞങ്ങളുടെ ആസ്ഥാനവുമായ മസ്ക്കറ്റിലേക്ക് വന്നു .. അവിടെ ബദര്‍ അല സമ എന്നാ ക്ലിനിക്കില്‍ കാണിച്ചു .. സ്കാന്‍ ചെയ്തു ,കല്ലിന്റെ അസുഖമാണെന്ന് സ്ഥിരീകരിച്ചു . അഞ്ചു വര്‍ഷമായി വഴിയോരത്തും , പള്ളികളിലുമുള്ള കൂളറുകളില്‍ നിന്ന് വെള്ളം കുടിച്ചാല്‍ കല്ല്‌ മാത്രമല്ല പാറ വരെ വരും ഞാന്‍ മനസ്സില്‍ പറഞ്ഞു ...ഡോക്ടര്‍ പറഞ്ഞു ഇനി മിനറല്‍വാട്ടര്‍ മാത്രമേ കുടിക്കാവൂ പൈപ്പ് വെള്ളം കുടിക്കരുത് ...

ആകെ കിട്ടുന്നത് നൂറ്റി അമ്പതു റിയാല്‍ ഇതിലിനി ബോട്ടില്‍ വെള്ളം കൂടെ കുടിച്ചു തുടങ്ങിയാല്‍ പിന്നെ കണക്ക് തന്നെ ആത്മഗതം പറഞ്ഞു . ഡോക്ടര്‍ വെള്ളത്തില്‍ കലക്കി കുടിക്കാന്‍ ഒരു പൊടിയും കുറെ ഗുളികയും തന്നു ..ഒരിക്കലും അസുഖം വന്നാല്‍ ഞാന്‍ വീട്ടില്‍ പറയുമായിരുന്നില്ല കാരണം എന്തിനാ അവരെ കൂടെ വിഷമിപ്പിക്കുന്നത് എന്ന് കരുതി തന്നെ , പക്ഷെ അന്ന് ഉമ്മച്ചി വിളിച്ചപ്പോള്‍ എന്റെ സ്വരത്തില്‍ നിന്ന് ഉമ്മചിക്ക് മനസ്സിലായി എനിക്കെന്തോ അസുഖമുണ്ടെന്നു നിര്‍ബന്ധത്തിനു ഒടുവില്‍ ഞാന്‍ പറഞ്ഞു . അത് കേട്ട അവിടെ ഉമ്മചിയും വാപ്പചിയും വിഷമിക്കുന്നത് എനിക്കിവിടെ നിന്ന് അറിയാനായി .. ഉമ്മച്ചി പറഞ്ഞു ഇനി മേലില്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കരുത് .. നീ ബോട്ട്ലെ വെള്ളം കുടിച്ചിട്ട് മതി ബാക്കി , ഞാന്‍ സമ്മതിച്ചു രണ്ടു ദിവസത്തെ ലീവും വാങ്ങി നേരെ കമ്പനിയുടെ വില്ലയിലേക്ക് പോയി .

അസുഖം മാറി ഞാന്‍ വീണ്ടും എന്റെ സൈറ്റില്‍ തിരിച്ചെത്തി ... എല്ലവ്യാഴഴ്ചയും മസ്കറ്റില്‍ കറങ്ങി നടന്നിരുന്ന എനിക്ക് ഇബ്രി അക്ഷരാര്‍ത്ഥത്തില്‍ ഒരു ഡോഗ് ഫോറസ്റ്റ്‌ ആയിരുന്നു , അവിടെ ആകെ പോകാന്‍ ഇഷ്ടമുള്ള ഒരു സ്ഥലം മലക്ക് മുകളില്‍ ഒരു ടി വ സ്റ്റേഷന്‍ ഉണ്ട് അവിടെ അകത്തു കയറാന്‍ പറ്റിയില്ലെങ്കിലും തൊട്ടടുത്തള്ള കാര്‍ പാര്‍ക്കിങ്ങില്‍ ഇരിന്നു കഴിഞ്ഞാല്‍ (പ്രത്യേകിച്ച് രാത്രി ) ഇബ്രി മൊത്തം പലതരം വര്‍ണത്തിലുള്ള വെളിച്ചത്തില്‍ മുങ്ങികുലിച്ചു നില്‍കുന്നത് കാണാം .എത്രയും പെട്ടന്ന് തന്നെ ഞങ്ങള്‍ അവിടുത്തെ പണി വിജയകരമായി പൂര്‍ത്തി ആക്കി തിരികെ മസ്ക്കറ്റില്‍ എത്തി .


 


ബോസ്സിന് സന്തോഷമായി നന്ദി പറഞ്ഞു എന്നോടും എന്റെ ടീമിനോടും ..(ഞാന്‍ മനസ്സില്‍ ചോദിച്ചു നന്ദി മാത്രമേ ഉള്ളു അല്ലെ ) . അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് സുഖമില്ലാതായി . പുള്ളി മാനേജര്‍ ആണെങ്കിലും വിദ്യാഭ്യാസം കുറവായിരുന്നു . പക്ഷെ പഠിച്ച ഏതു എന്‍ജിനീയറെക്കാളും ബുദ്ധി ആയിരുന്നു എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള മിസ്രികളില്‍ നല്ല ഒരാള്‍ എന്നോടെ വലിയ കാര്യമായിരുന്നു പുള്ളിക്ക് .
ചില സമയങ്ങളില്‍ എന്റെ മുന്‍ദേഷ്യം മനസ്സിലാക്കിയ അയാള്‍ എന്നെ വിളിച്ചു നിര്‍ത്തി ഖുര്‍ ആന്റെ വചനങ്ങള്‍ ചൊല്ലി അര്‍ഥം പറഞ്ഞു തരുമായിരുന്നു . അങ്ങനെ അദ്ദേഹത്തെയും കൊണ്ട് ഞാന്‍ ഒരു ക്ലിനികില്‍ പോയി എന്നെ കൂടെ കൂട്ടാന്‍ കാരണം തന്നെ അദ്ദേഹം പറഞ്ഞു “ ശാന് ഇന്ത താള്‍ ശുയെ മഹ് അന മുംകിന്‍ ത്വബീബ്‌ മിന്‍ അല ഹിന്ദ്‌ അന മാ അറഫ്‌ ലോക ഗൈര്‍” ( ശാന് ഒന്ന് എന്റെ കൂടെ വാ ഒരു പക്ഷെ ഡോക്ടര്‍ ഇന്ത്യക്കാരന്‍ ആയിരിക്കും എനിക്ക് വേറെ ഭാഷ അറിയില്ല ).
ഞങ്ങള്‍ ക്ലിനിക്കില്‍ എത്തി ഡോക്ടറെ കണ്ടു പറഞ്ഞത് പോലെ അയാള്‍ മലയാളി ആയിരുന്നു . ഞങ്ങള്‍ കയറി മാനേജര്‍ എന്നോടെ പറഞ്ഞു കാര്യങ്ങള്‍ ഡോക്ടരോടെ പറയു എന്ന് , ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു വേണ്ട എനിക്കറിയാം ചോദിയ്ക്കാന്‍ ( ദൈവം സത്യമായും ഞാന്‍ മനസ്സില്‍ പറഞ്ഞു മോനെ ഡോക്ടറെ നീ എന്നോടെ തന്നെ ചോദിക്കും ) . കുറച്ചൊക്കെ ചോദിച്ചതിനു ശേഷം ഡോക്ടര്‍ പറഞ്ഞു കജൂര്‍ കൂടുതലായി കഴിക്കണം മിസ്രിക്ക് കജൂര്‍ എന്ന് പറഞ്ഞാല്‍ എവിടെ അറിയാം ( കജൂര്‍ ഒരു അറബ് വാക്കല്ല ശെരിയായ അറബ പദം തമര്‍ ആണ് )കുറെ പറഞ്ഞിട്ടും മനസ്സിലാകാതെ ഡോക്ടര്‍ എന്നെ നോക്കി ഞാന്‍ മുഖം മാറ്റി കളഞ്ഞു , ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു ഒന്ന് അറിയാമെന്കില്‍ പറഞ്ഞു കൊടുക്കഡേയ് .. ഞാന്‍ മനജേരെ പറഞ്ഞു കാര്യങ്ങള്‍ മനസ്സിലാക്കി അവിടെ നിന്ന് ഇറങ്ങി .

പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് പറഞ്ഞ കാര്യം കേട്ട് ഞാന്‍ എന്താ പറയുക .. സന്തോഷം കൊണ്ട് തുള്ളിച്ചടുകയെന്നോ അതോ മനസ്സില്‍ മഞ്ഞു മഴ പെയ്തെന്നോ എനിക്കറിയില്ല എന്താന്നു .. മനസ്സില്‍ ലഡ്ഡുകള്‍ പട പടേ പൊട്ടി

തുടരും

No comments:

Post a Comment