Sunday, December 9, 2012

ഗള്‍ഫ്‌ ജീവിതവും ഒമാനും എട്ടാം ഭാഗം






ഒരു ദിവസം ബോസ്സ് എന്നെ വിളിച്ചു പറഞ്ഞു , കുറച്ചു ദൂരെ ഇബ്രി എന്നാ സ്ഥലത്ത് പുതിയ സൈറ്റ് ഉണ്ട് , നീ അങ്ങോട്ട്‌ പോകണം ഞങ്ങള്‍ അതുവരെ ചെയ്തതില്‍ രണ്ടാമത്തെ വലിയ പ്രൊജക്റ്റ്‌ ആയിരുന്നു അത് ഞാന്‍ പറഞ്ഞു ശേരി പോകാം . എനിക്കാവശ്യമുള്ള ആളിനെയും കൊണ്ട് ഞാന്‍ പുറപ്പെട്ടു .ഞങ്ങളുടെ കമ്പനിയില്‍ ബാക്കി ഉള്ള രണ്ടു സൂപ്പര്‍ വൈസേര്സ് മിസ്രികളാണ് . ഇവരെ ഒരു സൈറ്റില്‍ വിട്ടാല്‍ മഷീന്‍ കണക്റ്റ്‌ ചെയ്യാന്‍ വരെ വേറെ ആളു പോകണം , മാത്രമല്ല ഏത് സൈറ്റില്‍ ചെന്നാലും അവിടുത്തെ മെയിന്‍ കൊണ്ട്രക്ട്ടെര്സിന്റെ ടെക്നീഷന്മാര്‍ ഇന്ത്യക്കാര്‍ ആയിരിക്കും അവരുമായിട്ട് സംസാരിച്ചു പ്രോബ്ലം സോള്‍വ്‌ ചെയ്യാന്‍ അവര്‍ക്ക് കുറച്ചു ബുദ്ധിമുട്ടാണ്തൊട്ടതിനും പിടിച്ചതിനും അവര് ഓഫീസില്‍ വിളിക്കും അവിടിരിക്കുന്നവര്‍ക്ക് വട്ടാകുകയും ചെയ്യും.
എനിക്ക് അത്യാവശ്യം ഇലക്ട്രിക്കല്‍ വര്‍ക്ക്‌ അറിയാവുന്നത് കൊണ്ട് ഞാന്‍ ആരെയും ആശ്രയിക്കാറില്ല , എന്റെ സൈറ്റിലെ കാര്യം ഫുള്‍ ആയിട്ട് ഞാന്‍ നോക്കും ഫിലിപിനി എന്ജിനീര്‍ക്കും തലവേദന ഇല്ല .
അങ്ങനെ ഞങ്ങള്‍ അവിടെ എത്തി പണി തുടങ്ങി .കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം എനിക്ക് കലശലായ വയറുവേദന ഉണ്ടായി
വേദന എന്ന് പറഞ്ഞാല്‍ ജീവിതത്തില്‍ ഉണ്ടാകാത്ത രീതിയിലുള്ള വേദന ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന ഒരാളെ വിളിച്ചു എന്റെ വണ്ടി ഓടിപ്പിച്ചു ഞാന്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ എത്തി . അവിടെ എന്റെ യൂറിന്‍ ടെസ്റ്റ്‌ ചെയ്തു ഡോക്ടര്‍ പറഞ്ഞു കല്ലിന്റെ (സ്റ്റോണ്‍ ) തുടക്കം ആണെന്ന് , എന്നിട്ട് വെള്ളത്തില്‍ കലക്കി കുടിക്കാന്‍ ഒരു പൊടിയും പിന്നെ ടാബ്ലെട്ടും തന്നു. തിരികെ ഞാന്‍ വീണ്ടും സൈറ്റില്‍ എത്തി ഉച്ചക്ക് ആഹാരം വാങ്ങാനായി വണ്ടി എടുത്തു പോയി . (എനിക്ക് കഴിക്കാന്‍ വിശപ്പില്ലയിരുന്നു പക്ഷെ എന്റെ ജോലിക്കാര്‍ വിശന്നിരിക്കാന്‍ ഞാന്‍ ഒരിക്കലും ഇടയാക്കില്ലയിരുന്നു അത് കൊണ്ട് തന്നെ എന്റെ സൈറ്റില്‍ ജോലിക്ക് വരാന്‍ അവര്‍ തമ്മില്‍ അടി ആയിരുന്നു )


ഒരു റൌണ്ട് എബൌട്ട്‌ എത്തിയപ്പോള്‍ ഞാന്‍ ബ്രേക്ക്‌ ചെയ്തു വണ്ടി നിന്നില്ല ബ്രേക്ക്‌ കിട്ടാതെ റൌണ്ട് എബൌട്ടിലേക്ക് വണ്ടി പാഞ്ഞടുത്തു ,ദൈവാനുഗ്രഹം കൊണ്ട് ആ സമയം വേറെ വണ്ടി ഇല്ലായിരുന്നു ഞാന്‍ ഒരു വിധം വണ്ടി അതില്‍ ഇടിക്കാതെ ഒഴിച്ച് മാറ്റി ( ബ്രകിന്റെ എന്തോ ഒരു സാധനം കേടായി ) വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ട് പോയി .വോള്‍ക്സ്വഗെന്റെ വണ്ടി ആയതിനാല്‍ അതിന്റെ പാര്‍ട്സ് അവിടെ കിട്ടുമായിരുന്നില്ല. അങ്ങനെ അവിടെ നിന്ന് മസ്കറ്റില്‍ വിളിച്ചു ഓര്‍ഡര്‍ ചെയ്തു പിറ്റേ ദിവസമേ അത് എത്തുകയുള്ളൂ എന്നും അവര്‍ അറിയിച്ചു ... ഒന്നാമത് നല്ല സുഖമില്ല അതിനിടക്ക് വണ്ടിയും കേടായി , ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ .അങ്ങനെ ഞാന്‍ ഒരു ടാക്സിയില്‍ സൈറ്റിലേക്ക് പോയി .

 കുറെ കഴിഞ്ഞു വേദന വീണ്ടും വന്നു ഒരുപാട് സമയം കാത്തു നിന്ന് ഒരു ടാക്സി കിട്ടി ഞാന്‍ വേറെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ പോയി. . അവിടെ എന്നെ അട്മിറ്റ് ചെയ്തു ഡ്രീപ്പിട്ടു .. രണ്ടെണ്ണം ഇട്ടിട്ടും ഒരു രക്ഷയുമില്ല . അപ്പോള്‍ സമയം സന്ധ്യ കഴിഞ്ഞിരുന്നു , പണിക്കാരോട് ഞാന്‍ ഒരു ടാക്സിയില്‍ താമസ സ്ഥലത്തേക്ക് പോകാനായി വിളിച്ചു പറഞ്ഞു . എന്റെ വേദന അപ്പോഴേക്കും കൂടി കൂടി വന്നു . ഒടുവില്‍ ഡോക്ടര്‍ വന്നു പറഞ്ഞു ഇതിനു ഒരു ഇന്‍ജക്ഷന്‍ എടുക്കണം അത് സ്വകാര്യ ആശുപത്രികളില്‍ കിട്ടില്ല സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ പോകണം, അന്വേഷിച്ചപ്പോള്‍ അത് ഒരു പാട് ദൂരെ ഒരു പട്ടിക്കാട്ടില്‍ ആണെന്ന് മനസ്സിലായി , ഒടുവില്‍ അവിടെ നിന്ന് ഡിസ്ച്ചര്‍ജ്ജ് ആയി ഞാന്‍ പുറത്തിറങ്ങി . കുറെ കാത്തു നിന്ന് ഒരു ടാക്സി കിട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് യാത്ര ആയി .

 അവിടെ അത്യാഹിത വിഭാഗത്തില്‍ എത്തി ഞാന്‍ കാര്യം പറഞ്ഞു അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒമാനി പറഞ്ഞ 250 റിയാല്‍ ആദ്യം കെട്ടി വെക്കണം എങ്കിലേ ചികില്‍സ ഉള്ളു , എന്റെ കയ്യില്‍ അപ്പോള്‍ ആകെ ഉണ്ടായിരുന്നത് നാല്പതു റിയാല്‍ പെറ്റി ക്യാഷ്‌ തന്നത് സാധനം വാങ്ങി കഴിഞ്ഞിരുന്നു .. ഞാന്‍ പറഞ്ഞു എന്റെ ഐ ടിയും ലൈസേന്സും വെച്ചോ നാളെ ബില്ലടച്ചിട്ടു തിരികെ തന്നാല്‍ മതി അവന്‍ പറഞ്ഞു പറ്റില്ല ഞാന്‍ അവിടെ നിന്ന് ഒരു കരച്ചില്‍ കരഞ്ഞു ഒടുവില്‍ അവന്‍ പറഞ്ഞു ഓക്കേ ,

 അങ്ങനെ എന്നെ അവിടെ കിടത്തി ചികില്‍സ തുടങ്ങി ഇടക്കെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി , കുറച്ചു കഴിഞ്ഞു ആരോ തട്ടി വിളിച്ചു , ഡോക്ടര്‍ ആയിരുന്നു എന്നോട് ചോദിച്ചു കുറവുണ്ടോ ഞാന്‍ പറഞ്ഞു ഉണ്ട് ,, അത് എനിക്ക് പണി ആയി // അത്യാഹിതവിഭാഗത്തില്‍ അസുഖം കുറഞ്ഞാല്‍ പിന്നെ കിടത്താന്‍ അനുവാദം ഇല്ലത്രേ .. അങ്ങനെ ഡോക്ടര്‍ പറഞ്ഞു കുറഞ്ഞെന്കില്‍ ഇറങ്ങി പോകണം (ഇതാറിഞ്ഞിരുന്നെന്കില്‍ ഞാന്‍ അങ്ങനെ പറയില്ലായിരുന്നു ) സമയം രാത്രി ഒരു മണി , ഞാന്‍ അവിടുന്നു ഇറങ്ങി ഹോസ്പിടലിന്റെ പുറത്തുള്ള ഒരു സിമന്റ്‌ ബെഞ്ചില്‍ കിടന്നു ക്ഷീണം കാരണം മയങ്ങി പോയി .കുറച്ചു കഴിഞ്ഞു എന്നെ ആരോ തട്ടി വിളിച്ചു നോക്കിയപ്പോള്‍ ഒരു ഒമാനി സെക്യൂരിറ്റി . ഞാന്‍ അവിടെ കിടക്കുന്നത് കണ്ടു അലിവ് തോന്നിയ അവന്‍ അകത്തു നിന്നും എനിക്ക് കുടിക്കാന്‍ ജ്യൂസും സാന്‍ട്വിച്ചും ഫ്രൂട്സും കൊണ്ട് തന്നു .. എന്തോ ഒത്തിരി കഴിച്ചു ഞാന്‍ വീണ്ടും ഉറക്കമായി .. അന്നെന്റെ ജീവിതത്തില്‍ ആദ്യമായി കണ്ണില്‍ സൂര്യ പ്രകാശം അടിച്ചു ഞാന്‍ ഉറക്കമുണര്‍ന്നു ...

 എണീറ്റ്‌ നോക്കിയപ്പോള്‍ ഭാഗ്യത്തിന് മുന്‍പ് പരിചയം ഉള്ള ഒരു ഒമാനി സുഹൃത്തിനെ കിട്ടി (എനിക്ക് എവിടെ പോയാലും സുഹൃത്തുക്കള്‍ക്ക് പഞ്ഞം ഉണ്ടാകില്ല ) അവന്‍ എന്നെ ടാക്സി കിട്ടുന്ന സ്ഥലത്ത് ഡ്രോപ്പ് ചെയ്തു , അവിടെ നിന്ന് ഞാന്‍ റൂമില്‍ എത്തി കമ്പനിയെ വിളിച്ചു കാര്യം പറഞ്ഞു , അങ്ങനെ കമ്പനി ഓഫീസില്‍ നിന്ന് പൈസയുമായി ആളെ പറഞ്ഞു വിട്ടു ......


തുടരും

No comments:

Post a Comment