Wednesday, February 20, 2013



ഒരു സാധാരണ പ്രാവാസി ആയ എന്റെ ചില ഇഷ്ടങ്ങള്‍

1) മരുഭൂമിയും ,കൂറ്റന്‍ കെട്ടിടങ്ങളും നിര നിരയായി നില്‍ക്കുന്ന
 ഈന്തപനകളും കാണാന്‍ ഇഷ്ടമാണ് ... (അത് കാണുമ്പോഴാണ്
 ഞാനും ഗള്‍ഫില്‍ ആണ് എന്നുള്ള ഒരു ചിന്ത ഉണ്ടാകുന്നത് )

2) ഹൈപ്പര്‍ മാര്‍ക്കെറ്റുകളില്‍ കയറി അറബ് പാട്ടുകള്‍ കേട്ട് കൊണ്ട്
 അവിടെ ഉള്ളതിന്റെയൊക്കെ വില നോക്കി ഇഷ്ടപ്പെട്ടു
 തിരിച്ചിറങ്ങാന്‍ ഇഷ്ടമാണ്.

3) വ്യാഴാച്ചകളില്‍ ജോലി കഴിഞ്ഞതിനു ശേഷം നാളെ ഒഴിവു ആണല്ലോ
 എന്നോര്‍ത്ത് സുഹൃത്തുക്കളോട് വൈകിട്ടെന്താ പരിപാടി എന്ന്
 ചോദിച്ചു (സംശയിക്കണ്ടാ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇല്ല )
വെള്ളിയാഴ്ച വെളുക്കുവോളം സൊറ പറഞ്ഞിരിക്കാന്‍ കൊതി
 ആണ്

4) ചുട്ടു പഴുത്ത് കിടക്കുന്ന മരുഭൂമിയില്‍ ആദ്യ മഴ പെയ്യുമ്പോള്‍
 ഉണ്ടാകുന്ന ഒരു ഗന്ധം ഇഷ്ടമാണ്

5 ) വണ്ടിയില്‍ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ച് (അതും മനസ്സിലാകാത്ത
 ഭാഷയിലെത് ) ഗ്ലാസ്‌ താഴ്ത്തി വെച്ച് ഡ്രൈവ്‌
 ചെയ്തോണ്ടിരിക്കാന്‍ ഒരുപാടു ഇഷ്ടമാണ് ... എത്ര ആയിരം
 കിലോമീറ്റര്‍ ആയാലും മടുക്കാറില്ല .

6) അവധി ദിവസങ്ങളില്‍ അലാറത്തെ വെല്ലു വിളിച്ചു ശീതീകരിച്ച
 മുറിയില്‍ കമ്പിളിടെ അടിയില്‍ നടക്കാവുന്നതും
 നടക്കാന്‍ സാധ്യത ഇല്ലാത്തതുമായ സ്വപ്നം കാണാന്‍ ഇഷ്ടമാണ്

7) വല്ലപ്പോഴുമെങ്കിലും അറബിക് ഹോട്ടലില്‍ കയറി വായില്‍
 കൊള്ളാത്ത പേരുകള്‍ ഉള്ള ഭക്ഷണം കഴിച്ചു മനസ്സിനെ
 നീ ഒരു അറബ് നാട്ടില്‍ ആണ് എന്ന് സമാധാനിപ്പിക്കാന്‍ ഇഷ്ടമാണ്
(ഇന്ന് മിക്ക ആഹാരങ്ങളും നാട്ടില്‍ കിട്ടുമെന്കിലും ഒരു ഫീല്‍
 കിട്ടില്ല)

8)ഒട്ടകത്തെ കറക്കുന്നത് കാണാന്‍ ഇഷ്ടമാണ് ...(പക്ഷെ കറക്കാന്‍
 ഇഷ്ടമല്ല )

9) ഒരു കഷ്ടപാടിന്റെയും വേദനയുടെയും കാലഘട്ടം ഉണ്ടായിരുന്നത്
 കൊണ്ട് തന്നെ നമ്മളേക്കാളും കഷ്ടപെടുന്നവരെ കാണുമ്പോള്‍
 നമുക്ക് തന്ന സൌഭാഗ്യങ്ങള്‍ ഓര്‍ത്തു ദൈവത്തെ സ്തുതിക്കാന്‍
 ഇഷ്ടമാണ് .

10) പറന്നു പോകുന്ന വിമാനത്തെ നോക്കി എന്നാണു അതില്‍
 പറക്കുന്നത് എന്നോര്‍ത്ത് ഒരു നൂറേ നൂറിന്റെ നെടുവീര്‍പ്പിട്ടു
 നാടിനെ സ്വപ്നം കാണാന്‍ ഇഷ്ടമാണ് .

11) അവസാനം എന്നെന്നും എവിടെയെന്നും അറിയാത്ത പ്രവാസ തോണിയില്‍ കര അടുപ്പിക്കാനുള്ള വ്യഗ്രതയില്‍ ഉള്ള തുഴചിലും
 എനിക്കിഷ്ടമാണ് ... (അത് എന്ന് സാധ്യമാകും എന്നറിയില്ലെങ്കില്‍
 കൂടി )


                                                           
       ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

1 comment:

  1. 2) ഹൈപ്പര്‍ മാര്‍ക്കെറ്റുകളില്‍ കയറി അറബ് പാട്ടുകള്‍ കേട്ട് കൊണ്ട്
    അവിടെ ഉള്ളതിന്റെയൊക്കെ വില നോക്കി ഇഷ്ടപ്പെട്ടു
    തിരിച്ചിറങ്ങാന്‍ ഇഷ്ടമാണ്.

    ReplyDelete