Monday, February 25, 2013





                                        

         


                                                    


അബുദാബിയില്‍ ഉള്ള കൊചാപ്പയുടെ ബോസ്സിന്റെ ഭാര്യയെയും മകളെയും (ആരും സംശയിക്കണ്ടാ കുട്ടി ഒന്നുമല്ല സ്വീറ്റ്‌ സെവേന്റീന്‍ തന്നെ ആണ് ;) ) നാട്ടിലെക്കയച്ചാല്‍ ഒന്ന് കൂടെ നില്‍ക്കാമോ എന്ന് കൊച്ചാപ്പ ചോദിച്ചു ... പിന്നെന്താ കൊച്ചാപ്പ ധൈര്യമായി അയച്ചോ എന്ന് ഞാനും പറഞ്ഞു . ലണ്ടന്‍കാര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് അറച്ചു കാരണം ചെറിയ നിക്കറിട്ടു നടക്കുന്നവരുടെ കൂടെ നടക്കണമല്ലോ എന്നുള്ള ഒരു `ശങ്...ക ... ഭര്‍ത്താവ് സിറിയക്കാരന്‍ ആയത് കൊണ്ടാകാം വേഷം മാന്യമായ പാന്റ്സും കുര്‍ത്ത പോലുള്ളതും ആയിരുന്നു .എയര്‍ പോര്ട്ടീന്നു സ്വീകരിച്ച ശേഷം നേരെ കഴക്കൂട്ടതുള്ള അല്‍ സാജില്‍ കയറ്റി ഇലെമ്മേ കാ കയുമ്മേ ഇലയുടെ പഴച്ചാര്‍ കൊടുത്തു .. അവരെയും കൊണ്ട് എനിക്ക് ഇഷ്ടമുള്ള ഹോട്ടലുകളിലോക്കെ പോയി ഇഷ്ടമുള്ളതൊക്കെ കഴിച്ചു ... ദോഷം പറയരുതല്ലോ നമുക്ക് കട്ടക്ക് നില്‍ക്കാന്‍ പറ്റിയ ടീം ആണ് നല്ല വലിവുള്ള ഇന്ജിനുകള്‍ /.... അങ്ങനെ ഒരു ദിവസം അവരെ മസാല ദോശ കഴിപ്പിക്കനായി ഒരു വെജിറ്റബിള്‍ രെസ്റൊരന്റില്‍ കൊണ്ട് പോയി മസാല ദോശ കഴിച്ചു കൊണ്ടിരുന്നപ്പോ അതെങ്ങനെ ഉണ്ടാക്കുന്നു എന്നവര്‍ക്ക് അറിയണം .. പടച്ചോനെ കൊഴഞ്ഞാ ഞാന്‍ മനസ്സില്‍ പറഞ്ഞു .... എനിക്കാണെങ്കില്‍ മഹാത്മ ഗാന്ധിയെ ഓര്മ ഉള്ളത് കൊണ്ട് ഇന്ഗ്ലീശുകാരെയും ഇന്ഗ്ലീഷ്‌ ഭാഷയെയും വെറുപ്പും ആണ് . ഒടുവില്‍ ബാക്കി ഉള്ളതെല്ലാം പറഞ്ഞു ഒപ്പിച്ചു പക്ഷെ ഉഴുന്നിനു ഇന്ഗ്ലീഷില്‍ എന്ത് പറയും എന്ന് അറിയില്ലായിരുന്നു .... ഹോ ഞാന്‍ കുറെ വിയര്‍ത്തു ഒരു രക്ഷയും ഇല്ല .. വെയിറ്ററെ വിളിച്ചു ചോദിച്ചു അണ്ണൈ ഒരു ഉഴുന്ന് കിടക്കുമാ കൊഞ്ചം പാക്രിതക്ക് ... ഉഴുന്ന് കിട്ടിയാല്‍ കാണിച്ചു കൊടുക്കാം എന്ന് കരുതി ... വെയിറ്റര്‍ പറഞ്ഞു ഇല്ല തമ്പി നാങ്ക ഇത് വേറെ ഇടതിലിരുന്തു മാവ് ആട്ടി താന്‍ ഇങ്കെ കൊണ്ട് വന്നു സമക്കിറെന്‍ ... ആ പ്രതീക്ഷയും പോയി ... 1947 ല്‍ തല ഉയര്‍ത്തിയ ഇന്ത്യക്കാര്‍ക്ക് ഒക്കെ അപമാനമായി ഞാന്‍ അവര്‍ക്ക് മുന്നില്‍ സോറി എനിക്കറിയില്ല അതിന്റെ ഇന്ഗ്ലീഷ്‌ എന്ന് പറഞ്ഞു തല കുനിച്ചു .....

              അല്ല എന്താ അതിന്റെ ഇന്ഗ്ലീഷ്‌ ഇനി ആരെങ്കിലും ചോദിച്ചാലോ ?


 ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

No comments:

Post a Comment