Tuesday, February 19, 2013



പതിനൊന്നു വര്ഷം മുന്നേ ഇലക്ട്രോണിക് ത്രാസ്‌ സ്വര്‍ണക്കടയില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ .... നമ്മുടെ നാട്ടില്‍ പച്ചക്കറി വാങ്ങാന്‍ പോയാല്‍ ഒരു കിലോ തക്കാളി തൂക്കിയാല്‍ അതികം ആണെങ്കില്‍ ഒരു മൂന്നു നാലു തവണ വലിപ്പം മാറ്റി ഇട്ടു ന...ോക്കി ഏറ്റവും കുറഞ്ഞ വ്യത്യാസമുള്ള തക്കാളി ആയിരിക്കും ഒടുവില്‍ അതില്‍ ഇടുക ... ആ ഒരു ഓര്‍മയും ആയി ഞാന്‍ ഒമാനില്‍ എത്തി .. ഒരു ദിവസം കമ്പനിയിലെ കൂക്ക് വര്‍ഗീസ്‌ ചേട്ടന്‍ എന്നോട് ചോദിച്ചൂ ഒരു കിലോ വെളുത്തുള്ളി വാങ്ങി തരാന്‍ പറ്റുമോ .. പരോപകാരി ആയതിനാലും അതിനു വേറെ ചിലവില്ലതതിനാലും ഞാന്‍ ഒകെ പറഞ്ഞു ... ക്യാമ്പില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ഷോട്ട് കട്ടില്‍ നടന്നാല്‍ സഫീര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആയി ... ഞാന്‍ ഉള്ളില്‍ കയറി പ്ളാസ്റ്റിക് കവര്‍ എടുത്ത് വെളുത്തുള്ളി നിറച്ചു അതിനു ശേഷം തൂക്കാന്‍ ആയി ഇലക്ട്രോണിക് ത്രാസ്സില്‍ വെച്ച് .... പണ്ടാരടങ്ങാന്‍ ഞാന്‍ എന്തൊക്കെ ചെയ്തിട്ടും കറക്റ്റ്‌ ഒരു കിലോ ആകുന്നില്ല ഒന്നുകില്‍ അങ്ങോട്ട്‌ അല്ലേല്‍ ഇങ്ങോട്ട് ..

ഒടുവില്‍ എന്റെ ബുദ്ധി പ്രവര്‍ത്തിച്ചു ,,,, ഞാന്‍ വെളുതള്ളി തൊലി മാറ്റി അല്ലി ബൈ അല്ലീസ്‌ പൊളിച്ചിടാന്‍ തുടങ്ങി ... എന്റെ ആത്മാര്‍ഥത കണ്ടിട്ടോ അതോ ഇവന്‍ ഏതു ഡോഗ് ഫോരെസ്റ്റില്‍ നിന്ന് വന്നവനടാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടോ സെയില്‍സ്മാന്‍ അടുത്ത് വന്നു പറഞ്ഞു നീ എത്രയാണോ എടുക്കുന്നത് അതിന്റെ പൈസ മാത്രമേ എടുക്കൂ അല്ലാതെ കഷ്ടപ്പെട്ട് ഒരു കിലോ ആക്കണ്ടാ .......... നാട്ടുകാരുടെ ഇടയില്‍ സൈകിളീന്നു വീഴുമ്പോള്‍ ഉള്ള ഒരു ചിരിയും ചിരിച്ചു ഞാന്‍ ആ സീന്‍ വിട്ടു നൈസിനു സ്കൂട്ട് ആയി ......


ഷാനു ബിന്‍ മുഹമ്മദ് ഹനീഫ



----------------------

No comments:

Post a Comment