Wednesday, February 20, 2013

എന്റെ തന്നെ അഹങ്കാരം ...



എന്റെ തന്നെ അഹങ്കാരം ...

ഒരു തമാശക്ക് ഞാന്‍ ചെയ്തതാണ് എനിക്ക് തന്നെ വിനയായത് ... ഞങ്ങളുടെ വണ്ടിയുടെ നമ്പര്‍ kl 16 E 5009 ഞാന്‍ അതെ ഫോണ്ടില്‍ അതെ വലിപ്പത്തില്‍ തൊട്ടു താഴെ hopeful 2009 എന്ന് എഴുതിവെച്ചു ,, ദൂരെ നിന്ന് കാണുന്നവര്‍ക്ക് വട്ടാ...യി ഒരു വണ്ടിക്കു രണ്ടു നമ്പരോ .. അത് കാണുമ്പോള്‍ എനിക്ക് ചിരി ആയിരുന്നു ,,,,എന്റെ നാടായാ വര്‍ക്കലയില്‍ ഉള്ള പോലീസ്‌ തന്നെ പിടിക്കും എന്നാണു കരുതിയത്‌ പിടിച്ചാല്‍ കമിഴ്ന്നടിച്ചു കാലില്‍ വീണെങ്കിലും ഊരിപ്പോകാം എന്ന് കരുതി

അങ്ങനെ ഇരിക്കെ ഞാനും എന്റെ സുഹൃത്തും അമ്മയും കൂടെ തിരുവനന്തപുരത്തേക്ക് പോയി ഏകദേശം അമ്പതു കിലോമീറ്റര്‍ ഉണ്ട് വര്‍ക്കലയില്‍ നിന്ന് ..എന്റെ അഹങ്കാരം //
ആറ്റിങ്ങല്‍ എത്താറായപ്പോള്‍ ആര്‍. റ്റി . ഓ വണ്ടികള്‍ ചെക്ക്‌ ചെയ്യുന്നു .. സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടിരുന്നത് കൊണ്ടും പുതിയ വണ്ടിയുടെ ബുക്കും പെപ്പെഴ്സും കറക്റ്റ്‌ ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ടും വണ്ടി നിര്‍ത്തും മുന്നേ പൊയ്ക്കൊള്ളാന്‍ പറഞ്ഞു . ഞാന്‍ വണ്ടി മുന്നോട്ടെടുത്തു സൈഡ് ഗ്ലാസ്സില്‍ കൂടി നോക്കുമ്പോള്‍ പുള്ളി എന്റെ വണ്ടിയുടെ പിന്നില്‍ നോക്കിയിട്ട് എന്തോ വയര്‍ലെസ്സില്‍ സംസാരിക്കുന്നത് കണ്ടു . അപ്പോഴേ എനിക്ക് തോന്നി കണ്ട്രോള്‍ റൂമില്‍ വിളിച്ചു പാല് അടുപ്പത് വെക്കാന്‍ പറഞ്ഞതായിരിക്കും എനിക്ക് പണി തരാന്‍

ആറാമിന്ദ്രിയം ഇല്ലാഞ്ഞിട്ടും എനിക്കെന്തോ ഒരു ബെടക്ക് മണം ഫീല്‍ ചെയ്തു .. എന്നിട്ടും ഞാന്‍ വണ്ടി മുന്നോട്ടെടുത്തു ,കറക്റ്റ്‌ ആറ്റിങ്ങല്‍ ജങ്ക്ഷന്‍ എത്തിയപ്പോള്‍ ഒരു പോലീസ് വണ്ടി സിനിമാ സ്റ്റൈലില്‍ മുന്നില്‍ കൊണ്ട് ബ്രേക്ക്‌ ഇട്ടു നിര്‍ത്തി . വണ്ടിയില്‍ നിന്ന് ഒരു പോലീസുകാരന്‍ ഇറങ്ങി എന്റെ വണ്ടിയുടെ പിന്നിലേക്ക്‌ ഓടി ഉണ്ട് സാറേ എന്ന് വിളിച്ചു പറഞ്ഞു . ഉടന്‍ സി ഐ ഇറങ്ങി ഡിക്ഷ്ണറി തുറന്നു എന്നോട് ചോദിച്ചു എന്താടാ ഇത് ഞാന്‍ പറഞ്ഞു സാര്‍ ഹോപ്ഫുല്‍ ..... നിന്റെ ഒരു !@#%$^%^&&* (ഈ തെറിക്കു എഴുത്ത് ഭാഷ ഇല്ലാത്തതിനാല്‍ എഴുതുന്നില്ല ആദ്യം ഫീല്‍ ചെയ്ത ബെടക്ക് മണം ഈ തെറിയുടെതായിരുന്നു )ഹോപ്ഫുല്‍ ഇതിനു എത്രയാണ് പിഴ എന്ന് അറിയാമോടാ പതിനായിരം ആണ് മാത്രമല്ല ഗോതമ്പുണ്ടയും റൈസ്‌ ജ്യൂസും കഴിക്കാന്‍ ഉള്ള ഭാഗ്യവും ... ,,, ഞാന്‍ പറഞ്ഞു സാര്‍ ഇപ്പോള്‍ തന്നെ ഉരിച്ചു കളയാം ...


ആരാന്റമ്മക്ക് ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ചേല്‍ ഉള്ളത് കൊണ്ട് അവിടെ ആലുവ മണപ്പുറത്ത് വരുന്ന അത്ര ആള്‍ ഇല്ലെങ്കില്‍ നല്ലൊരു ജനക്കൂട്ടം ഉണ്ടായി .കൊട്ടേഷന്‍ ടീമിനെയോ അല്ലെങ്കില്‍ കള്ളകടത്തോ പിടിച്ചതാണ് എന്ന് കരുതിയാണ് പരക്കം പാഞ്ഞു അവര്‍ വന്നത് .
അപ്പോഴേക്കും എന്റെ സുഹൃത്തിന്റെ അമ്മ വണ്ടിയില്‍ ന്‍ നിന്ന് ഇറങ്ങി . കുടുംബത്തില്‍ പിറന്ന സി ഐ ആയതു കൊണ്ട് അതിനു ശേഷം അയാള്‍ ചീത്ത വിളിച്ചില്ല .. ഞാന്‍ വലിച്ചുരിച്ചു കളഞ്ഞതിനു ശേഷം അയാള്‍ പറഞ്ഞു ഇനി മേലില്‍ ആവര്‍ത്തിക്കരുത് ,,,, ശെരി സാര്‍ എന്ന് പറഞ്ഞു ഞാന്‍ വണ്ടി മുന്നിലേക്ക്‌ എടുത്തു ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ അടുത്ത ടീം ..എസ് ഐ കൈ കാണിച്ചു ... എന്നിട്ട് കൊന്‍സ്ടബിളിനോട് പറഞ്ഞു പോയി നോക്കെടോ അയാള്‍ എന്തോ ലോകത്തിലെ ഏറ്റവും വലിയ കുറ്റം കണ്ടുപിടിക്കാന്‍ എന്ന രീതിയില്‍ പിന്നിലേക്ക്‌ പോയി ... ആ സമയത്ത് എനിക്ക് മമ്മൂട്ടി നടക്കുമ്പോള്‍ ഉള്ള ട്യൂണ്‍ ഓര്മ വന്നു

ട ട്ടാ ട്ടാ ടാടട്ടാ ട ട്ടാ ട്ടാ ടാടട്ടാ .ടുനുനുനുനുന്‍
പോയപ്പോള്‍ ഉള്ള ഒരു ശുഷ്ക്കാന്തി നോക്കി വന്നപ്പോ അയാള്‍ക്കില്ലായിരുന്നു വളരെ വ്യസനത്തോടെ പറഞ്ഞു ഒന്നുമില്ല സാറേ ..എസ് ഐ അപ്പോള്‍ തന്നെ വയര്‍ലെസ്സ്‌ എടുത്തു വിളിച്ചു കണ്ട്രോള്‍ റൂം കണ്ട്രോള്‍ റൂം kl16E 50009 cleard ,, എന്നിട്ട് എന്നോട് പറഞ്ഞു പൊയ്ക്കൊള്ളന്‍ .. എനിക്ക് ആ മുട്ടിടി ഇപ്പോഴും മാറിയിട്ടില്ല ,,, പടച്ചോനെ നീ കാത്തു ...... അല്ല അങ്ങേരയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് കണ്ടാല്‍ ആര്‍ക്കും കൈ ചൊറിയും എനിക്കിട്ടു ഒന്ന് തരാന്‍....



ഷാനു ബിന്‍ മുഹമ്മദ് ഹനീഫ

                                                 

No comments:

Post a Comment