Wednesday, February 20, 2013

ഉമ്മച്ചിയോട് പറഞ്ഞ അവസാനത്തെ കള്ളം








ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്ന സമയം .. എന്ത് ചോദിച്ചാലും ആവശ്യമുള്ളത് ആണെങ്കില്‍ നടത്തി തരാന്‍ ഒരു മടിയും ഇല്ലാത്ത ഉമ്മചിയും അതിനു വേണ്ട കാശ് അയച്ചു തരാന്‍ ഒമാനില്‍ കഷ്ടപെടുന്ന എന്റെ വാപ്പചിയും ... എന്നിട്ടും ഞാന്‍ ......

ഒരു ദിവസം അടുക്കളയില്‍ ഉള്ള മസാല പൊടികള്‍ക്കിടയില്‍ പത്ത് രൂപ ഇരിക്കുന്നത് ഞാന്‍ കണ്ടു .. തലേദിവസമോ അതിനു മുന്നയോ സുഹൃത്തുക്കളില്‍ ആരുടെയോ ...കയ്യില്‍ ഒരു കളര്‍ പേനയുടെ പാക്കറ്റ്‌ ഇരുന്നത് കണ്ടു എനിക്കും വാങ്ങണംന്നു കരുതിയിരിക്കുകയായിരുന്നു .
പൈസ കണ്ട ഞാന്‍ അത് എടുത്തു കൊണ്ട് പോയി കളര്‍ പെന്‍ വാങ്ങിച്ചു വീട്ടില്‍ കൊണ്ട് വന്നു ആരുടെതാട ഇത് എന്ന ചോദ്യത്തിന് കൂട്ടുകാരന്റെത് എന്ന് ഉത്തരവും നല്‍കി . പൈസ എടുത്തതിന്റെ പിറ്റേന്നാണ് ഉമ്മച്ചി എന്തോ ആവശ്യത്തിന് പൈസ നോക്കിയത് കാണ്മാനില്ല ... എന്റടുത്തു വന്നു ചോദിച്ചു മോനെ അവിടെ വെച്ചിരുന്ന പൈസ എടുത്തോ .... ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ പറഞ്ഞു ഇല്ല ഉമ്മച്ചി ഞാന്‍ എടുത്തില്ല ...വീണ്ടും ഉമ്മച്ചി ചോദിച്ചു സത്യം പറയ്‌ എടുത്തെങ്കില്‍ .. എനിക്ക് അപ്പൊ തോന്നിയ ഏതോ ഒരു സത്യവും ചെയ്തു കുറെ മുതല കണ്ണീരും ഒഴുക്കി .. ഉമ്മച്ചി അത് വിശ്വസിച്ചു .

പക്ഷെ എന്നെ വിശ്വസിച്ചത് കൊണ്ട് തന്നെ എന്റെ മനസമാധാനം നഷ്ടപെട്ടു രണ്ടു കുറ്റം ആണ് ചെയ്തത് ഒന്ന് മോഷ്ടിച്ചു രണ്ടു ഉമ്മചിയോടു കള്ളം പറഞ്ഞു ... അതിലെല്ലാം ഉപരി ഞാന്‍ എടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ ഉമ്മചിയുടെ സംശയം നേരെ അവിടെ ജോലിക്ക് വന്നിരുന്ന ചേച്ചിയുടെ നേര്‍ക്കായി എങ്കിലും ഉമ്മച്ചി ഒന്നും ചോദിച്ചില്ല .. അത്രയ്ക്ക് വിശ്വാസം ഉള്ള ഉമ്മചിയോടു കള്ളം പറഞ്ഞതില്‍ ഞാന്‍ അകെ അസ്വസ്ഥനാകാന്‍ തുടങ്ങി .... ഒടുവില്‍ അടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ഞാന്‍ ഉമ്മചിയോടു കരഞ്ഞു കൊണ്ട് കാര്യം തുറന്നു പറഞ്ഞു .

ഒന്നേ ചോദിച്ചുള്ളൂ ഉമ്മച്ചി ഈ ആവശ്യം നീ പറഞ്ഞിരുന്നെകില്‍ ഞാന്‍ സാധിച്ചു തരില്ലായിരുന്നോ ? തരുമായിരുന്നു അതെനിക്ക് തന്നെ അറിയാം പക്ഷെ എന്നിട്ടും ഏതു നശിച്ച സമയത്താണോ എന്തോ എനിക്കത് ചെയ്യാന്‍ തോന്നിയത് ...

അതിനു ശേഷം ഞാന്‍ എന്റെ ഉമ്മചിയോടു ഇത് വരെ കള്ളം പറഞ്ഞിട്ടില്ല ...മരണം വരെ അതുണ്ടാകരുതെ എന്ന് സര്‍വെശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട് ..



ഷാനൂ ബിന്‍ മുഹമ്മദ് ഹനീഫ

No comments:

Post a Comment